Thursday 13 June 2019 12:12 PM IST : By സ്വന്തം ലേഖകൻ

ഹോളിവുഡ് പോലെയല്ല, അതുക്കും മേലെ! വിസ്മയിപ്പിച്ച് ‘സാഹോ’യുടെ ടീസർ

saho

വിസ്മയിപ്പിച്ച് ‘സാഹോ’യുടെ ടീസർ. ഒരു മിനിട്ടും മുപ്പത്തിയെട്ടു സെക്കന്റും ദൈർഘ്യമുള്ള ടീസർ, ചിത്രം ഒരു ആക്ഷൻ വിസ്മയമാകുമെന്ന് സൂചന തരുന്നു. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹര രംഗങ്ങളാണ് ടീസറിന്റെ മറ്റൊരു ഹൈലൈറ്റ്.

‘ബാഹുബലി’ക്കു ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’യിൽ ശ്രദ്ധ കപൂറാണ് നായിക. സുജീത് സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ റൊമാന്റിക് ത്രില്ലർ തെലുങ്കിനൊപ്പം മറ്റു ഭാഷകളിലും മൊഴിമാറ്റി പ്രദർശനത്തിനെത്തും.

ജാക്കി ഷ്റോഫ്, ലാൽ, അരുൺ വിജയ് തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ടീസർ ഇതിനോടകം വൻ ഹിറ്റാണ്.