Friday 12 April 2019 09:18 AM IST : By സ്വന്തം ലേഖകൻ

‘അച്ഛനും അമ്മക്കും വിവാഹ വാർഷിക ആശംസകൾ, നിങ്ങളാണ് എന്റെ എല്ലാം’! സായ്കുമാറിനും ബിന്ദു പണിക്കർക്കും ആശംസകളുമായി അരുന്ധതി

sai-new

താരദമ്പതികളാട സായ്കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹ വാർഷികത്തിന് ആശംസകൾ നേർന്ന് ബിന്ദു പണിക്കരുടെ മകൾ അരുന്ധതി പണിക്കർ.

‘അച്ഛനും അമ്മക്കും വിവാഹ വാർഷിക ആശംസകൾ. നിങ്ങളാണ് എന്റെ എല്ലാം. നിങ്ങൾ എനിക്കുവേണ്ടി ചെയ്ത ത്യാഗങ്ങൾക്ക് ഈ നിമിഷത്തിൽ ഞാൻ അനുഗ്രഹീതയായി തോന്നുന്നു’– തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ അരുന്ധതി കുറിച്ചു.

ടിക് ടോക്കിൽ താരമാണ് അരുന്ധതി. സായ്കുമാറിനും ബിന്ദു പണിക്കർക്കും ഒപ്പമുള്ള അരുന്ധതിയുടെ ടിക് ടോക് വിഡിയോകൾ വൈറലായിരുന്നു.

ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛൻ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും തമ്മിലുള്ള വിവാഹം.