Monday 20 August 2018 04:12 PM IST : By സ്വന്തം ലേഖകൻ

കേരളത്തിന്റെ കണ്ണീർ തുടയ്ക്കാൻ സായി പല്ലവിയും; ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സഹായം

sai-pallavi

ദുരന്ത പ്രളയത്തിനു നടുവിൽ‌ നിൽക്കുന്ന കേരളക്കരയിലേക്ക് സഹായപ്രവാഹം ഒഴുകുകയാണ്. കേരളക്കര ആരാധിക്കുന്ന അന്യഭാഷ നായകൻമാരും കേരളത്തിന്റെ കണ്ണീരൊപ്പാൻ കൈത്താങ്ങുമായി കൂടെയുണ്ട്. തമിഴ് നടൻ സൂര്യ, കാർത്തി എന്നിവരാണ് സഹായഹസ്തവുമായി ആദ്യമെത്തിയത്. ഇരുവരും ചേർന്ന് 25 ലക്ഷം രൂപയുടെ സഹായവുമായി ആദ്യമെത്തി. പിന്നാലെ നിരവധി പേർ ആ കാരുണ്യപ്രഹാവത്തിൽ കൈകോർത്തു.

ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍‌കിയിരിക്കുകയാണ് മലയാളികൾ സ്നേഹത്തോടെ മലർ എന്നു വിളിക്കുന്ന സായി പല്ലവി. 5 ലക്ഷം രൂപയാണ് സായി കേരളത്തിന്റെ കണ്ണീരൊപ്പാനാനായി നീക്കി വച്ചിരിക്കുന്നത്. കേരളത്തിന്റെ മനസറിഞ്ഞ സായിയുടെ നന്മമനസിന് ഇപ്പോൾ ഹൃദയം കൊണ്ട് നന്ദി പറയുകയാണ് പ്രേക്ഷകലോകം.