Tuesday 11 June 2019 09:49 AM IST : By സ്വന്തം ലേഖകൻ

‘ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ, അവൻ ഉറങ്ങുന്നതു കണ്ട് കുറ്റബോധം തോന്നും’! തുറന്നു പറഞ്ഞ് സെയ്ഫ്

seif

സിനിമയുടെ തിരക്കുകൾക്കിടയിലും കുടുംബത്തിനു വേണ്ടി സമയം നീക്കി വയ്ക്കുന്നതിൽ സെയ്ഫ് അലിഖാൻ മടി കാട്ടാറില്ല. ഭാര്യ കരീന കപൂറും മകൻ തൈമൂറുമൊത്തുള്ള സെയ്ഫിന്റെ അവധിക്കാല യാത്രകളുടെ ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഇരുവർക്കുമൊപ്പം യൂറോപ്യൻ ട്രിപ്പിലാണ് സെയ്ഫ്.

എന്നാൽ ഇതുകൊണ്ടൊന്നും താൻ തൃപ്തനല്ല എന്നാണ് സെയ്ഫ് പറയുന്നത്. ചിലപ്പോൾ ഷൂട്ടിങ് മണിക്കൂറുകൾ നീളും. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരും. എട്ട് മണി കഴിഞ്ഞും ഷൂട്ടിങ് നീണ്ടാൽ താൻ അസ്വസ്ഥനാകുമെന്നാണ് സെയ്ഫ് തുറന്നു പറയുന്നത്. തന്റെ മകനുമൊത്ത് ചെലവഴിക്കാനുള്ള സമയം നഷ്ടമാകുന്നതോർത്ത് താൻ ടെൻഷൻ അടിക്കാൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

‘‘ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ, ഉറങ്ങുന്ന മകനെ കണ്ട് കുറ്റബോധം തോന്നും. എന്റെ പിതാവ് ഒരു ക്രിക്കറ്റ് താരമായിരുന്നു. അമ്മ നടിയും. രണ്ടുപേര്‍ക്കും തിരക്കുകൾ ഉണ്ടായിരുന്നു. എങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ പഠിപ്പിച്ചിരുന്നു’’.– സെയ്ഫ് പറഞ്ഞു.