Friday 12 July 2019 02:50 PM IST : By സ്വന്തം ലേഖകൻ

‘അതേ, ഞാന്‍ എപ്പോഴും അതേ ഷോട്സ് ആണ് ധരിക്കാറ്, ഇപ്പോള്‍ കുറച്ചു കൂടി വാങ്ങിയിട്ടുണ്ട്’! അവതാരകന് കലക്കൻ മറുപടിയുമായി സെയ്ഫ്

saif-new

ബോളിവുഡിലെ വാർത്താ കുടുംബമാണ് സെയ്ഫ് അലിഖാന്റെത്. സെയ്ഫും ഭാര്യ കരീന കപൂറും മകൻ തൈമൂറുമൊക്കെ വാർത്തകളിലില്ലാത്ത ചുരുക്കം ദിവസങ്ങളേ ബി ടൗണിലുള്ളൂ.

ഇപ്പോഴിതാ, ഒരു അഭിമുഖത്തില്‍ സെയ്ഫ് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡയ ഏറ്റെടുത്തിരിക്കുന്നത്.

അര്‍ബാസ് ഖാന്റെ ചാറ്റ് ഷോയ്ക്കിടെയാണ് സംഭവം. ‘താങ്കളെ എപ്പോഴും ഷോട്ട്സ് ധരിച്ചാണല്ലോ കാണുന്നത് ’എന്ന അവതാരകന്റെ ചോദ്യത്തിനാണ് സെയ്ഫിന്റെ കലക്കന്‍ മറുപടി.

‘അതേ ഞാന്‍ എപ്പോഴും ഷോട്സ് ധരിക്കാറുണ്ട്. അതും ഒരേ ഷോട്സാണ് ഞാന്‍ എപ്പോഴും ധരിക്കുന്നത്. ഇപ്പോള്‍ കുറച്ചു കൂടി വാങ്ങിയിട്ടുണ്ട്. എങ്കിലും എനിക്ക് ആ പച്ചയും ഓറഞ്ചും നിറങ്ങളിലുളള ഷോട്സുകള്‍ വളരെയധികം ഇഷ്ടമാണ്. അവ വളരെ ചെറുതാണ്. എനിക്ക് അതാണ് കംഫര്‍ട്ടബിളും’.– സെയ്ഫ് പറഞ്ഞതിങ്ങനെ.

താന്‍ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാറില്ലെന്നും വിമര്‍ശിക്കുന്നവരുടെ ഫാഷന്‍ സെന്‍സിനെക്കാള്‍ എത്രയോ ഭേദമാണ് തന്റേതെന്നും ഒരാളുടെ വസ്ത്രധാരണം കൊണ്ട് അവരെ വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.