Friday 11 September 2020 12:41 PM IST : By സ്വന്തം ലേഖകൻ

‘തോരാ മഴയിലും...’! ‘സാജൻ ബേക്കറി സിൻസ് 1962’ ലെ പുതിയ ഗാനം എത്തി: വിഡിയോ

sajan-bekary

ജു വർഗീസ് നായകനാകുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ ലെ പുതിയ ഗാനം എത്തി. ‘തോരാ മഴയിലും’ എന്നാരംഭിക്കുന്ന ഈ പ്രണയഗാനത്തിന്റെ വിഡിയോ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

അനു എലിസബത്ത് ജോസാണ് ഗാനരചന. പ്രശാന്ത് പിള്ളയാണ് സംഗീതം. വിനീത് ശ്രീനിവാസനും പ്രീതി പിള്ളയും ചേർന്നാണ് ആലാപനം.

സാജൻ ബേക്കറിയിൽ ലെന, ഗണേഷ് കുമാർ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.

ഫൺന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ചന്തുവാണ്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ അനീഷ്‌ മോഹൻ ആണ് സഹനിർമാണം.