Tuesday 27 November 2018 05:04 PM IST

‘‘സീരിയൽ കൊണ്ട് ജീവിക്കാൻ പറ്റില്ല’’! സെക്രട്ടേറിയറ്റിൽ നിന്നുള്ള മിനി സ്ക്രീൻ സൂപ്പർ സ്റ്റാർ പറയുന്നു

V.G. Nakul

Sub- Editor

s-1

സ്വന്തം നാടകസമിതി തുടങ്ങി കടം കയറിയപ്പോൾ സാജൻ സൂര്യക്ക് ദൈവം നൽകിയ പിടിവള്ളിയാണ് സീരിയൽ. രണ്ടു പതിറ്റാണ്ടു മുൻപ് വലതു കാൽവച്ചു വീടുകളിലേക്ക് കയറിയ സാജൻ ഇപ്പോൾ മിനിസ്ക്രീനിലെ സൂപ്പർതാരം. ഭാര്യയും ഇളയവൾ ഗായത്രിയുമൊക്കെ ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുമ്പോൾ കടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുകയാണ് പ്രിയ നായകൻ. ‘അഭിനയത്തോടുള്ള ഭ്രമം മൂത്ത്, സ്വന്തം നാടക സമിതി തുടങ്ങിയ ആളാണ് ഞാൻ’.– സാജൻ പറയുന്നു. ലക്ഷങ്ങൾ നഷ്ടപ്പെട്ട് 21 –ാം വയസ്സിൽ കടക്കെണിയിലാകുമ്പോൾ എന്തു ചെയ്യണം എന്ന് സാജൻ എസ് നായർ എന്ന പയ്യന് കാര്യമായ ധാരണയുണ്ടായിരുന്നില്ല. അവിടെനിന്ന് കരകയറി ഇന്നത്തെ നിലയിലേക്ക് എത്തിയതിനു പിന്നിൽ അനുഭവങ്ങളുടെയും അതിജീവനത്തിന്റെയും അറിയാക്കഥകൾ പലതുണ്ട്. ആ ഓർമ്മകളിലേക്കും സീരിയൽ രംഗത്തെ പ്രതിസന്ധികളെക്കുറിച്ചും സാജൻ സൂര്യ ‘വനിത ഓൺലൈനോട്’ മനസ്സു തുറക്കുന്നു.


സന്ധിവേദന മുതല്‍ നട്ടെല്ലു വളഞ്ഞു കൂനുവരെ; എടുത്താൽ പൊങ്ങാത്ത ബാഗുകൾ നിങ്ങളുടെ കുട്ടികൾക്ക് നൽകുന്നത്

‘പാമ്പ് പിണഞ്ഞ് കയറില്ല, ചെടി കരിയില്ല’; ആർത്തവവും അന്ധവിശ്വാസങ്ങളും; മിഥ്യാധാരണകളെ തിരുത്തി കുറിപ്പ്

s-4

നാടകം കടക്കെണിയിലാക്കി

s-2

കരകുളം ഏണിക്കരയാണ് നാട്. അച്ഛന് സെക്രട്ടറിയേറ്റിലായിരുന്നു ജോലി. സർവീസിലിരിക്കെയാണ് മരിച്ചത്. ഏറെക്കാലം കിടപ്പിലായിരുന്നു. ധാരാളം ഭൂസ്വത്തുള്ള ആളായിരുന്നുവെങ്കിലും 90 ശതമാനവും ചികിത്സയ്ക്കായി വിറ്റു. ബാക്കി വന്നതിൽ അഞ്ചു ശതമാനം നാടക കമ്പനിക്കു വേണ്ടി ഞാനും കടത്തിലാക്കി. പലതും വിറ്റു. കുറച്ച് പണയം വച്ചു. എന്റെ നാടക ഭ്രമത്തിന് അമ്മ സൂര്യകല പൂർണ്ണ പിന്തുണ നൽകിയിരുന്നു.

ലാഭം പ്രതീക്ഷിച്ചായിരുന്നില്ല ഞങ്ങൾ നാലു പേർ ചേർന്ന് ‘ആര്യ കമ്യൂണിക്കേഷൻ’ തുടങ്ങിയത്. നല്ല നാടകം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. നാടകത്തെക്കുറിച്ചോ സമിതിയുടെ നടത്തിപ്പിനെക്കുറിച്ചോ ഒന്നുമറിയുമായിരുന്നില്ല. ആദ്യത്തെ നാടകത്തിന്റെ ക്യാമ്പ് ആറു മാസം നീണ്ടു. ആ നാടകം കഴിഞ്ഞപ്പോഴേക്കും കൈയിലുള്ള കാശും തീർന്നു. അടുത്ത നാടകം പ്രഫഷണൽ ശൈലിയിൽ തുടങ്ങിയെങ്കിലും കാശ് കടം വാങ്ങേണ്ടി വന്നു. നാടകത്തിൽ നിന്നു കിട്ടുന്ന വരുമാനം പലിശ കൊടുക്കാൻ മാത്രമേ തികഞ്ഞുള്ളൂ. സമിതി പിരിച്ചു വിട്ടാൽ പണം കടം തന്നവരോടു പറഞ്ഞു നിൽക്കാൻ പറ്റില്ല. നാലാമത്തെ വർഷമായപ്പോൾ കടത്തിന്റെ ഉത്തരവാദിത്വം നാലു പേരും തുല്യമായി ഏറ്റെടുത്ത്, സമിതി പിരിച്ചു വിട്ടു. അപ്പേഴേക്കും എനിക്കു സീരിയലിൽ അവസരങ്ങൾ കിട്ടിത്തുടങ്ങിയിരുന്നു. സമിതി പിരിച്ചു വിട്ട ശേഷമാണ് ആശ്രിത നിയമന പ്രകാരം എനിക്കു സെക്രട്ടറിയേറ്റിൽ ജോലി കിട്ടിയത്. അപ്പോഴേക്കും അച്ഛൻ മരിച്ച് നാലു വർഷം കഴിഞ്ഞിരുന്നു. ഒരുപാട് കഷ്ടപ്പാടിന് ഇടയിൽ ലഭിച്ച ആശ്വാസമായിരുന്നു ആ ജോലി. അതുകൊണ്ടുതന്നെ അതു കൈവിടാൻ മനസ്സില്ല. അഭിനയവും ജോലിയും ബാലൻസ് ചെയ്തു കൊണ്ടുപോവുന്നു. സീരിയലിൽ എപ്പോഴാണ് ഗ്യാപ് വരികയെന്ന് ആർക്കു പറയാൻ പറ്റും. ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ് ഞാൻ. പച്ചവെള്ളം കണ്ടാലും ‘പ്യാടിക്കും’. ഇപ്പോൾ ഞാൻ രജിസ്ട്രേഷൻ വകുപ്പിലാണ്. നാടകം കൊണ്ടുള്ള ആകെ ലാഭം പേരിനൊപ്പമുള്ള ‘സൂര്യ’ ആണ്. അനൗൺസ് ചെയ്യമ്പോൾ പഞ്ചിനു വേണ്ടി സാജൻ സി. നായർ മാറ്റി സാജൻ സൂര്യ ആക്കുകയായിരുന്നു. സൂര്യകല എന്നാണ് അമ്മയുടെ പേര്. അതിലെ സൂര്യ ഞാൻ കടം കൊള്ളുകയായിരുന്നു.

തലവര മാറ്റിയ സീരിയൽ

1999 അവസാനമായിരുന്നു സീരിയലിൽ തുടക്കം. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘അശ്വതി’യാണ് ശ്രദ്ധേയമായ ആദ്യ സീരിയൽ. ഒരു സുഹൃത്ത് വഴി വളരെ യാദൃശ്ചികമായാണ് സീരിയലില്‍ അവസരം ലഭിച്ചത്. സ്ത്രീജന്മം, ഡയാന, ഡിക്ടക്ടീവ് ആനന്ദ് തുടങ്ങി വി ട്രാക്സിന്റെ സീരിയലുകളിലൂടെയാണ് ഈ മേഖലയിൽ എനിക്കൊരു ബ്രേക്ക് കിട്ടിയത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അപ്പോഴേക്കും നാടക സമിതി പൂട്ടി.

സിനിമയിലെ ബാഡ് എൻട്രി

s-3

2006 ൽ റിലീസായ ‘ബംഗ്ലാവിൽ ഔത’ യാണ് ആദ്യ സിനിമ. ഭാവനയായിരുന്നു നായിക. എന്റെ ടൈം പോലെ തന്നെ മലയാള സിനിമയുടെ ടൈമും അന്നത്ര നല്ലതായിരുന്നില്ല. അതുകൊണ്ടു തന്നെ എൻട്രി മോശമായി. അതിനു ശേഷം രണ്ടു സിനിമകൾ കൂടി കമ്മിറ്റ് ചെയ്തെങ്കിലും തട്ടിപ്പു സംരംഭങ്ങളാണെന്നു തോന്നിയപ്പോൾ വിട്ടു. സിനിമയിൽ ഗോഡ്ഫാദർമാരില്ലാത്തതും തിരിച്ചടിയായി. ഒരു വർഷം കൂടി സിനിമയിൽ നല്ല വേഷങ്ങൾക്കായി ശ്രമിച്ചു. വിഫലമായപ്പോൾ മിനിസ്ക്രീനിലേക്ക് മടങ്ങി.

എന്റെ അനുഭവത്തിൽ, സീരിയലിൽ ശ്രദ്ധേയരായ നടിമാർക്ക് സിനിമയിൽ അവസരം ലഭിക്കുമെങ്കിലും നടൻമാർക്കു കിട്ടില്ല. ‘ബംഗ്ലാവിൽ ഔത’ യ്ക്കു ശേഷം ഇന്നു വരെ ‘സിനിമയിൽ ഒരു നല്ല കഥാപാത്രമുണ്ട്’ എന്നു പറഞ്ഞ് ആരും എന്നെ വിളിച്ചിട്ടില്ല. കിട്ടിയതൊക്കെ ചെറിയ ചില വേഷങ്ങളായിരുന്നു. അപ്പോഴും സീരിയൽ നടനായിത്തന്നെ അഭിനയിക്കേണ്ട രണ്ടു സിനിമകളിലേക്കു കൃത്യമായി വിളിക്കുകയും ചെയ്തു. സിനിമക്കാരുടെ കാഴ്ചപ്പാടിൽ സീരിയൽ നടൻ‌മാർ ഇപ്പോഴും രണ്ടാം കിട പൗരൻമാരാണ്. സിനിമയിൽ നല്ല അവസരങ്ങൾ കിട്ടാത്തതിൽ കടുത്ത നിരാശയുണ്ട്.

സീരിയലിന്റെ അവസ്ഥ മോശം

സീരിയലിന്റെ ഇപ്പോഴത്തെ അവസ്ഥ കുറച്ച് മോശമാണ്. ഗുണനിലവാരമില്ലായ്മയാണ് കാരണം. ശരിയായേക്കാം. കേരളത്തിൽ ആർക്കും സീരിയൽ കൊണ്ടു മാത്രം ജീവിക്കാവുന്ന സാഹചര്യമില്ല. സീരിയലിൽ നിന്നു മാത്രം കാശുണ്ടാക്കി കോടീശ്വരനോ ലക്ഷപ്രഭുവോ ആയ ആരെയെങ്കിലും അറിയുമോ. അന്തസ്സായി ജീവിച്ചു പോകാം എന്നല്ലാതെ നാളത്തേക്കു ഒന്നും കരുതി വയ്ക്കാനാകില്ല. കോസ്റ്റ്യൂം ഉൾപ്പടെ എല്ലാം തനിയെ വാങ്ങണം. പ്രതിഫലം സീനിയോരിറ്റി അനുസരിച്ചാണ്. ഒരു സീരിയലിൽ നല്ല കഥാപാത്രവും പ്രതിഫലവും കിട്ടിയാലും അടുത്ത ഒരു സീരിയൽ അതു പോലെ കിട്ടുമോ എന്നുറപ്പില്ല. ഞാൻ 18 വർഷമായി ഈ മേഖലയിൽ സജീവമാണ്. ദൈവം സഹായിച്ച് ഇതു വരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല. പക്ഷേ എല്ലാവരുടെയും അവസ്ഥ ഇതല്ല. സീരിയലിലേക്കു വരുന്ന എല്ലാവരോടും മറ്റെന്തെങ്കിലുമൊരു വരുമാന മാർഗം കൂടി കണ്ടു വയ്ക്കണമെന്ന് ഞാൻ പറയാറുണ്ട്.

പ്രതീക്ഷയോടെ ഫാൻസി ഡ്രസ്സ്

ഇപ്പോൾ ഗിന്നസ് പക്രു ചേട്ടൻ നിർമ്മിക്കുന്ന ‘ഫാൻസി ഡ്രസ്സ്’ എന്ന ചിത്രത്തിൽ മോശമല്ലാത്ത ഒരു കഥാപാത്രം ലഭിച്ചിട്ടുണ്ട്. എന്റെ സുഹൃത്താണ് അതിന്റെ സംവിധായകൻ രഞ്ജിത്ത്. ‘ഞാൻ ആദ്യം സംവിധാനം ചെയ്യുന്ന സിനിമയിവൽ നീ വേണം’ എന്ന് അവൻ പറഞ്ഞു. ഞാനും രാജേഷ് ഗബ്ബാറും അരുൺ രാഘവനും ചേർന്ന് ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒരു ചെറിയ ത്രില്ലർ ചിത്രമാണത്. രാജേഷേട്ടനാണ് എഴുതുന്നത്. ഭാര്യ വിനീതയാണ് വലിയ പിന്തുണ. മക്കൾ മാളവിക ഒൻപതാം ക്ലാസിൽ, മീനാക്ഷി രണ്ടാം ക്ലാസിൽ.

വിദ്യാഭ്യാസം സൗജന്യം, പരീക്ഷയില്ല, ഹോംവർക്കുകൾ വീട്ടിൽ ഓടിക്കളിക്കാൻ! ലോകത്തിനു മാതൃകയായി ഫിന്നിഷ് വിദ്യാഭ്യാസം

‘‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ, എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്തു കാണിക്കും’’; ചുട്ട മറുപടിയുമായി ‘ജോസഫ്’ നായിക: വിഡിയോ

ചേതനയറ്റ ആ ശരീരം, നോവു പടർത്തുന്ന ഫ്ലാഷ് ബാക്ക്; ഈ മോണോ ആക്റ്റിൽ ചിരിയില്ല, കണ്ണീർമാത്രം

മനുഷ്യക്കുരങ്ങിനെ ലൈംഗിക അടിമയാക്കി, പോണിയുടെ രാവുകൾക്ക് ‘മാഡം’ ഇട്ട വില രണ്ടു ഡോളർ! കരളലിയിക്കും ഈ ക്രൂരതയുടെ കഥ