Thursday 14 June 2018 11:43 AM IST : By സ്വന്തം ലേഖകൻ

‘ഓസ്കർ ഗോസ് ടു ടൊവിനോ’; പുതിയ ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ച് സലിം അഹമ്മദ്

tovi

ജീവിത യാഥാർത്ഥ്യങ്ങളുടെ നേർസാക്ഷ്യങ്ങളാണ് സലിം അഹമ്മദ് എന്ന സംവിധായകന്റെ ഓരോ ചിത്രങ്ങളും. പച്ചയായ ജീവിതങ്ങളെ അഭ്രപാളിയിൽ ആവിഷ്ക്കരിച്ച ആദാമിന്റെ മകൻ അബുവും പത്തേമാരിയുമെല്ലാം അതിനുദാഹരണങ്ങളാണ്.ആദാമിന്റെ മകൻ അബു എന്ന സിനിമയിലൂടെ സലിം കുമാറിന് മികച്ച നടനുള്ള നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്‌തു.

പത്തേമാരിക്കു ശേഷം സലിം അഹമ്മദ് ഒരുക്കുന്ന ചിത്രമേതായിരക്കും എന്ന ആകാംക്ഷയിലായിരുന്നു നാളിതു വരെയും പ്രേക്ഷകർ. എന്നാൽ ആ ആകാംക്ഷയ്ക്ക് സലിം അഹമ്മദ് തന്നെ വിരാമമിട്ടിരിക്കുകയാണ്.

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ടോവിനോയാണ് ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു’ എന്ന സലിം അഹമ്മദിന്റെ പുതിയ ചിത്രത്തിൽ നായകനാകുന്നത്. ചിത്രത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തില്‍ ദുല്‍ഖര്‍ ആണ് നായകൻ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്തായാലും ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടരുകയാണ്.