Wednesday 20 November 2019 12:23 PM IST : By സ്വന്തം ലേഖകൻ

‘ഈ തലമുറയിൽ ഞാൻ കണ്ട, മദ്യപിക്കാത്ത പുകവലിക്കാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്’! വൈറലായി സലിംകുമാറിന്റെ വാക്കുകൾ: വിഡിയോ

salim

പുതിയ തലമുറയിലെ, തനിക്കറിയാവുന്ന താരങ്ങളിൽ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാത്ത ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്ന് നടൻ സലിം കുമാർ. ചങ്ങനാശേരി എസ്.ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പരാമർശം. എസ്.ബി കോളജിലെ പൂർവ വിദ്യാർത്ഥിയാണ് കുഞ്ചാക്കോ ബോബൻ.

‘മദ്യപിക്കാത്ത പുകവലിക്കാത്ത, ഈ പുതുതലമുറയിൽ ഞാൻ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവൻ ഈ കോളജിന്റെ സന്തതിയാണ്. ഒരു പാർട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാൻ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ഞാൻ വരില്ല. കാരണം, ഞാൻ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്നല്ലെങ്കിൽ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഞാൻ പറഞ്ഞു, ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കിൽ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയാണ് എനിക്ക് നിർദേശിക്കാനുള്ളത്’.– സലിം കുമാർ പറഞ്ഞു.

സലിംകുമാർ സംസാരിക്കുന്നതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്.

വിഡിയോ :