Friday 12 July 2019 11:20 AM IST : By സ്വന്തം ലേഖകൻ

അവൾ ഒറ്റയ്ക്കല്ല, ഓർമയിൽ ആ 10 വർഷങ്ങൾ! മുൻ കാമുകിയുടെ ജൻമദിനം ആഘോഷമാക്കി സൽമാൻ

s1

ബോളിവുഡിൽ, ഒരു കാലത്തെ ഏറ്റവും വലിയ ചർച്ചകളിൽ ഒന്നായിരുന്നു സൽമാൻ ഖാനും സംഗീത ബിജ്‌ലാനിയും തമ്മിലുള്ള പ്രണയം.

1986 ല്‍ തുടങ്ങി, 10 വര്‍ഷം നീണ്ട പ്രണയമായിരുന്നു ഇരുവരും തമ്മിൽ. ഒടുവില്‍ സല്ലുവുമായി പിരിഞ്ഞ്, സംഗീത ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനിനെ വിവാഹം കഴിച്ചു. 2010 ല്‍ അസറുദ്ദീനും സംഗീതയും വിവാഹമോചിതരായി.

s2

ഇപ്പോഴിതാ മുൻ കാമുകിക്ക് സൽമാൻ ജൻമദിന വിരുന്നൊരുക്കിയതാണ് ബി ടൗണിൽ പുതിയ ചർച്ച. കഴിഞ്ഞ ദിവസം സംഗീതയുടെ 54-ാം പിറന്നാള്‍ ആയിരുന്നു. ആഘോഷങ്ങള്‍ സംഘടിപ്പിച്ചതാകട്ടെ, സൽമാൻ ഖാനും.

അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ സല്‍മാന്റെ കാമുകി ലൂലിയ വാന്റൂറും പ്രഭുദേവയും തുടങ്ങിയവർ ക്ഷണിക്കപ്പെട്ട അതിഥികളായി.