Tuesday 19 February 2019 12:03 PM IST : By സ്വന്തം ലേഖകൻ

അമ്മയ്ക്ക് 2 കോടിയുടെ റേഞ്ച് റോവർ! ഇതാണ് സൽമാൻ സ്‌റ്റൈൽ

salman-new

സിനിമയുടെ തിരക്കിലാണ് ജീവിതമെങ്കിലും കുടുംബത്തെ മറന്നുള്ള യാതൊരു തിരക്കിനും സൽമാൻ ഖാൻ തയാറല്ല. അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ ചേരുന്ന കുടുംബവും അതിന്റെ സന്തോഷങ്ങളും സല്ലുവിനെ സംബന്ധിച്ച് മറ്റെന്തിനെക്കാളും പ്രധാനമാണ്. ഒരു കാലത്ത് അൽപ്പസ്വൽപ്പം വികൃതിപ്പയ്യനായിരുന്ന ഈ മസിൽ മാൻ പക്ഷേ, ഇപ്പോൾ നല്ല കുട്ടിയായെന്നാണ് ബോളിവുഡിലെ സംസാരം.

ഇത്തവണ അമ്മയുടെ ജൻമദിനത്തിന് സല്ലു നൽകിയ സമ്മാനമാണ് ബി ടൗണിലെ പുതിയ വിശേഷം. രണ്ടു കോടിയുടെ റേഞ്ച് റോവർ കാറാണ് അമ്മ സൽമ ഖാന് സൽമാന്റെ പിറന്നാൾ സമ്മാനം. അതു മാത്രമല്ല ഇഷ്ട നമ്പറായ 2727 ഉം താരം അമ്മയുടെ വാഹനത്തിനായി സ്വന്തമാക്കി.

ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് സൽമാൻ വാങ്ങിയ റേഞ്ച് റോവർ ലോങ് വീൽബേസ്. ലാൻഡ് റോവർ എ എക്സ്റ്റെന്റഡ് വീൽബേസിന്റെ 3.0 ലീറ്റർ വി 6 ഡീസൽ എൻജിൻ പതിപ്പാണിത്. വാഹനത്തിന്, 255 ബിഎച്ച്പി കരുത്തും 600 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 8.3 സെക്കന്റുകൾ മാത്രം മതി. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ വരെ ഇതു കുതിക്കും. 5.2 മീറ്റർ നീളമുള്ള എസ് യു വി രാജ്യത്തെ ഏറ്റവും വലിയ എസ് യു വികളിലൊന്നാണ്.