Thursday 11 July 2019 04:01 PM IST : By സ്വന്തം ലേഖകൻ

വൈറലായി സൽമാന്റെയും കത്രീനയുടെയും വിവാഹ വിഡിയോ! സത്യം ഇതാണ്

sallu

ഒരു കാലത്ത് കത്രീന കൈഫും സൽമാൻ ഖാനും തമ്മിൽ പ്രണയത്തിലായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ബോളിവുഡ് ആഘോഷമാക്കിയ ബന്ധം ഇരുവരും പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴും പ്രണയവും പ്രണയപരാജയവുമൊന്നും ഇവരുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല.

സൽമാൻ നായകനായ പുതിയ ചിത്രം ‘ഭാരതി’ൽ കത്രീനയാണ് നായിക. ഇപ്പോഴിതാ ഇരുവരുടെയും വിവാഹവിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇരുവരും വിവാഹിതരായി എന്ന തരത്തിലാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെങ്കിലും ഭാരതിലെ ഒരു രംഗം മാത്രമാണിതെന്നതാണ് സത്യം.

ഭാരതിന്റെ ചിത്രീകരണത്തിനിടെ കോസ്റ്റ്യൂം ഡിസൈനർ പകര്‍ത്തി, ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ ആണ് വൈറലായിരിക്കുന്നത്.

ജൂണ്‍ 5ന് റിലീസ് ചെയ്ത ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത ലുക്കിലാണ് സല്‍മാന്‍. ചിത്രത്തില്‍ കത്രീന കൈഫിനെ കൂടാതെ ദിഷ പാറ്റാനി, തബു എന്നിവരാണ് മറ്റു നായികമാര്‍.