Tuesday 31 March 2020 09:32 PM IST : By സ്വന്തം ലേഖകൻ

സല്ലുവിന്റെ അബ്ദു പോയി...! അനന്തരവന്റെ വിയോഗത്തില്‍ മനസ്സ് നൊന്ത് സല്‍മാന്‍ ഖാന്‍

salman

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അനന്തരവന്‍ അബ്ദുല്ല ഖാന്‍ അന്തരിച്ചു. 38 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെക്കുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ഏറെക്കാലമായി പ്രമേഹത്തിനും ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് അബ്ദുല്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനന്തരവന്റെ വിയോഗത്തില്‍ മനസ്സ് നൊന്ത്, സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇതിനോടകം വൈറലാണ്. വികാര നിര്‍ഭരമാണ് താരത്തിന്റെ കുറിപ്പ്.
എന്നാല്‍ അബ്ദുല്ലയുടെ മരണം കൊറോണ വൈറസ് ബാധയെത്തുടര്‍ന്നാണെന്ന അഭ്യൂഹം കുടുംബാംഗങ്ങള്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ഹൃദയ സംബന്ധമായ അസുഖമാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.