Tuesday 04 February 2020 10:12 AM IST : By സ്വന്തം ലേഖകൻ

പൊളിച്ചടുക്കി സമ, വേറെ ലെവൽ എന്ന് ആരാധകർ! തകർപ്പൻ നൃത്തം: വിഡിയോ

sama-new

കഴിഞ്ഞ ദിവസമായിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. വിവാഹത്തിന്റെ ആദ്യാവസാനം ആസിഫ് അലിയും ഭാര്യ സമയും മക്കളും സജീവസാന്നിധ്യങ്ങളായിരുന്നു. ഇപ്പോഴിതാ, വിവാഹ വിരുന്നിൽ നൃത്തം ചെയ്യുന്ന സമയുടെ വിഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷമായിരുന്നു സമയുടെ ഡാൻസ്. ആസിഫിനേയും സമയേയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ബാലുവും എലീനയും വിവാഹിതരായത്.