Thursday 27 February 2020 12:29 PM IST : By സ്വന്തം ലേഖകൻ

സംവൃത സുനില്‍ വീണ്ടും അമ്മയായി! അഗസ്ത്യയ്ക്ക് പിറന്നാൾ സമ്മാനമായി രുദ്ര എത്തി

samvritha-new

മലയാളത്തിന്റെ പ്രിയനായിക സംവൃത സുനില്‍ വീണ്ടും അമ്മയായി. രണ്ടാമതും ഒരു മകൻ പിറന്ന സന്തോഷം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

മകന്‍ അഗസ്ത്യയ്ക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. ഫെബ്രുവരി 20 നാണ് രുദ്ര എന്ന് പേരിട്ടിരിക്കുന്ന മകന്‍ ജനിച്ചതെന്നും പോസ്റ്റില്‍ സംവൃത പറയുന്നു.

ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു ചിത്രവും സംവൃത കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. കുഞ്ഞ് ജനിച്ച വാര്‍ത്ത വരുന്നത് വരെ താരം ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിഞ്ഞിരുന്നില്ല.

2012 ലാണ് സംവൃതയും അഖില്‍ ജയരാജും വിവാഹിതരായത്. യുഎസില്‍ എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 ന് ഇരുവർക്കും ആദ്യത്തെ കൺമണിയായി അഗസ്ത്യ ജനിച്ചു.