Wednesday 10 August 2022 12:07 PM IST : By സ്വന്തം ലേഖകൻ

എക്കാലവും പ്രിയപ്പെട്ടവർ...സുഹൃത്തുക്കളോടൊപ്പം സംവൃത: ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

samvritha-sunil

അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നു നാട്ടിലെത്തിയ മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ പ്രിയ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ജയസൂര്യ, ഇന്ദ്രജിത്ത്, പൂർണിമ എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രങ്ങളാണ് സംവൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എക്കാലത്തേക്കുമുള്ള സുഹൃത്തുക്കൾ എന്നാണ് സംവൃത ഇവരെ വിശേഷിപ്പിക്കുന്നത്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. ഭർത്താവിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത താമസം. 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്കു മടങ്ങിയെത്തിയിരുന്നു.