Thursday 03 December 2020 09:38 AM IST : By സ്വന്തം ലേഖകൻ

സന്തോഷം മാത്രം നിറയുന്ന സ്നേഹക്കൂട്! ഏറ്റവും പുതിയ കുടുബചിത്രം പങ്കുവച്ച് സംവൃത സുനിൽ

samvritha

തന്റെ ഏറ്റവും പുതിയ കുടുബചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി സംവൃത സുനിൽ. ചിത്രത്തിൽ ഇളയമകൾ രുദ്രയെ എടുത്തുയർത്തുന്ന സംവൃതയേയും തൊട്ടടുത്തിരിക്കുന്ന ഭർത്താവ് അഖിലിനേയും മകൻ അഗസ്ത്യയേയും കാണാം. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വിവാഹശേഷം അഭിനയത്തിൽനിന്നു വിട്ടുനിന്ന സംവൃത 2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.

സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്.