മലയാളത്തിന്റെ യുവതാരങ്ങളായ സന അൽത്താഫും ഹക്കിം ഷാജഹാനും അടുത്തിടെയാണ് വിവാഹിതരായത്. ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ മേയ് മാസത്തിൽ റജിസ്റ്റർ ഓഫിസിൽ വച്ചായിരുന്നു ചടങ്ങ്. ഒരാഴ്ചയ്ക്കു ശേഷം അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമായി വിവാഹവിരുന്നും സംഘടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ, ആ മനോഹര നിമിഷങ്ങളുടെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് സന. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.
തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ആദ്യം അഭിനയിക്കുന്നത്. വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്.