Friday 14 August 2020 10:15 AM IST : By സ്വന്തം ലേഖകൻ

നിങ്ങൾ ഒരു പെൺകുട്ടിയുടെ അച്ഛനാണെന്നത് സങ്കടപ്പെടുത്തുന്നു! മാപ്പ് പറയിച്ച് സാന്ദ്ര തോമസ്: കയ്യടിച്ച് സോഷ്യൽ മീഡിയ

sandra

നടിയും നിർമാതാവുമായ സാന്ദ്ര തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്ക് ഒരാൾ മോശം കമന്റിട്ടത് വലിയ വാർത്തയായിരുന്നു. സംഗീത സംവിധായകൻ കൈലാസ് മേനോന്‍ ഫെയ്സ്ബുക്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ സംഭവം ചർച്ചയായി.

ഇപ്പോഴിതാ അയാൾ സാന്ദ്രയോട് മാപ്പ് പറഞ്ഞിരിക്കുന്നു. ഇക്കാര്യം സ്ക്രീൻ ഷോട്ട് സഹിതം സാന്ദ്രയാണ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.

കമന്റിട്ടയാൾക്ക് സാന്ദ്ര നേരിട്ട് മെസേജ് അയച്ചിരുന്നു. അതോടെയാണ് അയാൾ ക്ഷമ പറഞ്ഞ്. ഒരു പെൺകുട്ടിയുടെ അച്ഛനായ അയാൾ അത്തരത്തിൽ സാംസാരിച്ചതിൽ അയാളുടെ കുടുംബത്തെ കുറിച്ച് ഓർത്ത് ദുഃഖം തോന്നുന്നു എന്നാണ് സാന്ദ്ര അയച്ച മെസേജ്. ഇനി ഇങ്ങനെ ചെയ്യില്ല ആരോടും എന്നാണ് അയാൾ സാന്ദ്രയ്ക്ക് അയച്ച മറുപടി.

സാന്ദ്ര തോമസ് തന്റെ 2 വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിൻ കരയിൽ നിർത്തി തലയിൽ വെള്ളമൊഴിക്കുന്ന വിഡിയോയ്ക്കാണ് ഇയാൾ മോശം കമന്റുമായി എത്തിയത്.