Wednesday 27 May 2020 02:49 PM IST : By സ്വന്തം ലേഖകൻ

‘ജന്മദിനം ലാൽസാറിന്റെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു’! യോദ്ധയുടെ അപൂർവ ചിത്രങ്ങൾ പങ്കുവച്ച് സംഗീത് ശിവൻ

sangeeth

മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളിൽ ഒന്നായ യോദ്ധയുടെ അപൂർവ ചിത്രങ്ങൾ പങ്കുവച്ച് ചിത്രത്തിന്റെ സംവിധായകൻ സംഗീത് ശിവൻ ഫെയ്സ്ബുക്കിൽ കുറിച്ചത് വൈറൽ.

സംഗീത് ശിവന്റെ കുറിപ്പ് വായിക്കാം:

മെയ് 21
നമ്മുടെയെല്ലാം പ്രിയങ്കരനായ ലാൽ സാറിന്റെ ജൻമദിനമായിരുന്നു
അന്ന് രാവിലെ വാട്സപ്പ് ഓപ്പൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു. ഓപ്പൺ ആക്കിയപ്പോൾ 28 വർഷങ്ങൾ പിന്നിലേക്ക് പോയി . യോദ്ധ ഷൂട്ടിങ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങൾ, സെറ്റിൽവെച്ച് ലാൽ സാറിന്റെ ബർത്ത് ഡേ ആഘോഷിച്ച നിമിഷങ്ങൾ. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ...

ജന്മദിനം ലാൽസാറിന്റെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു . ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി...