Monday 11 February 2019 05:08 PM IST

സംഗീത മോഹൻ ഇപ്പോൾ ഇങ്ങനെയാണ്! മിനിസ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ വിലയേറിയ തിരക്കഥാകൃത്തായ കഥ

V.G. Nakul

Sub- Editor

sangeetha-new-6

‘‘നമ്മുടെ സംഗീത മോഹൻ അഭിനയം നിർത്തിയോ ?’’ മലയാളി കുടുംബപ്രേക്ഷകരുടെ പ്രധാന സംശയങ്ങളിലൊന്നാണിത്. വർഷങ്ങളോളം സീരിയൽ രംഗത്തു നിറഞ്ഞു നിന്ന ഈ ‘ലേഡി സൂപ്പർസ്റ്റാർ’ പെട്ടൊന്നൊരു ദിവസം അപ്രത്യക്ഷയായി. എന്താണ് കാരണം ? സംഗീതയോടു തന്നെ ചോദിച്ചു. ‘‘ഞാൻ ഒന്നു മാറ്റിപ്പിടിച്ചു. സ്ക്രീനിനു മുന്നിൽ നിന്ന് പിന്നിലേക്കു മാറി. അഭിനയം മതിയാക്കി എഴുത്തിലേക്ക്. പലരും സീരിയലുകളുടെ ടൈറ്റിൽ കാർഡ് വായിക്കാത്തതുകൊണ്ട് ‘രചന – സംഗീത മോഹന്‍’ എന്നു കാണാറില്ല’’.

അതേ, അഭിനയത്തിൽ ചെറിയ ഉടവേളയെടുത്തെങ്കിലും ഇപ്പോൾ മലയാളം സീരിയൽ രംഗത്തെ വിലയേറിയ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് സംഗീത മോഹൻ. പ്രേക്ഷക മനസ്സുകൾ കീഴടക്കിയ നടി എഴുത്തിലേക്കു കടന്നപ്പോഴും വിജയം ആവർത്തിക്കുന്നു. കുടുംബപ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ‘ആത്മസഖി’യും ‘വാസ്തവ’വും ‘സീതാകല്യാണവു’മുൾപ്പടെ അഞ്ചോളം ഹിറ്റ് സീരിയലുകളാണ് സംഗീതയുടെ തൂലികയിൽ നിന്നു പിറവിയെടുത്തിരിക്കുന്നത്. സംഗീത മോഹൻ എന്ന തിരക്കഥാകൃത്തിന് ഇപ്പോൾ പവൻ വിലയാണ് മിനിസ്ക്രീനിൽ. ജീവതത്തിൽ സീരിയലുകളെ വെല്ലുന്ന ട്വിസ്റ്റുകളുമായി പ്രേക്ഷക മനസ്സു കീഴടക്കിയ സംഗീത ആ കഥകൾ ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുന്നു.

sangeetha-new-5

‘മോളൂട്ടിയേ അച്ഛനെ തല്ലുന്നടീ...രക്ഷിക്കടീ...’; കുഞ്ഞാവയുടെ കിടിലൻ എൻട്രി; ആംഗ്രിബേബി; വിഡിയോ

കുരങ്ങനെന്നു വിളിക്കുന്നു, ചിലർ പേടിച്ചു പിൻവാങ്ങുന്നു; അപൂർവരോഗം നൽകിയ അണമുറിയാത്ത വേദന; ലളിതിനെ അറിയണം

‘രേണുവിനെ അളക്കാൻ തത്കാലം താങ്കൾ പോരാ...’; എംഎൽഎക്ക് പഴയ സഹപാഠിയുടെ മാസ് മറുപടി; കുറിപ്പ്

sangeetha-new-4

മുത്ത്, ബട്ടൺ, കടല എന്നിവ കുട്ടികളുടെ വായിലോ മൂക്കിലോ അകപ്പെട്ടാൽ; പ്രഥമ ശ്രുശ്രൂഷ നിങ്ങൾക്കു തന്നെ ചെയ്യാം –വിഡിയോ

‘‘ഞാൻ അഭിനയം നിർത്തിയതല്ല. ഒരുപാടു കാര്യങ്ങള്‍ കൂടിച്ചേരുമ്പോൾ ചിലത് അങ്ങനെ സംഭവിക്കും. വായിക്കാനും എഴുതാനും പണ്ടേ ഇഷ്ടമാണ്. മുൻപ് എന്റെ സന്തോഷത്തിനു വേണ്ടി, ചെറിയ ചെറിയ കവിതകളും കഥകളുമൊക്കെയാണ് എഴുതിയിരുന്നത്. ആരുടെയും അഭിപ്രായം ചോദിക്കുകയോ പലതും പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല. തിരക്കഥയിലേക്കു തിരിഞ്ഞതോടെ ഉത്തരവാദിത്വം കൂടി. അതോടെ അഭിനയത്തിൽ ചെറിയ ഇടവേള വന്നു. എഴുതുന്നതിനൊപ്പം അഭിനയവും തുടർന്നാൽ രണ്ടും കുളമാകും. ഇപ്പോഴും ഞാനെഴുതുന്ന സീരിയലിൽ ചില ചെറിയ കഥാപാത്രങ്ങളൊക്കെ വരുമ്പോൾ, ‘ഇത് ചെറുതല്ലേ, ചെയ്താലോ’ എന്നു തോന്നും. പക്ഷേ റിസ്ക്കാണ്. അവസാനമായി അഭിനയിച്ചത് മഴവിൽ മനോരമയിലെ ‘ദത്തുപുത്രി’യിലാണ്.

തുടക്കം പരസ്യത്തിൽ

sangeetha-new-1

തിരുവനന്തപുരത്ത് പട്ടത്താണ് എന്റെ വീട്. അച്ഛനും അമ്മയും സർക്കാർ ഉദ്യേഗസ്ഥരായിരുന്നു. എൽ.ഡി ക്ലർക്കോ പ്യൂണോ ആയാലും സർക്കാർ ജോലി മാത്രമാണ് ജോലി എന്നായിരുന്നു അവരുടെ ധാരണ. ഒരു ഘട്ടം വരെ എന്റെ അഭിനയ ജീവിതത്തെ ഒരു നേരം പോക്കായി മാത്രമാണ് അവർ പരിഗണിച്ചിരുന്നത്.

വളരെ യാദൃശ്ചികമായാണ് അഭിനയരംഗത്തെത്തിയത്. സ്കൂളിൽ പഠിക്കുമ്പോൾ അമ്മയുടെ സഹപ്രവർത്തകൻ വഴി ഒരു കുടയുടെ പരസ്യത്തിൽ അവസരം കിട്ടി. അമ്മയുടെ സഹപ്രവർത്തകരുടെ മക്കളൊക്കെ അതിൽ അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഞാനും പോയത്. അതിനു ശേഷം പരസ്യ ചിത്രങ്ങളിലേക്കും സീരിയലുകളിലേക്കുമൊക്കെ ക്ഷണം കിട്ടിത്തുടങ്ങി. കൂടുതലും നായികയുടെ കൂട്ടുകാരിയായും മറ്റുമായിരുന്നു.

സൗന്ദര്യം ഉള്ളവർക്ക് മാത്രമാണോ ടിക് ടോക്? രോഗിയായ പെൺകുട്ടിയ്ക്ക് നിറത്തിന്റെ പേരിൽ അധിക്ഷേപം!

‘നല്ല ഉപ്പച്ചിയല്ലേ, ഞങ്ങളെ ദുബായ്ക്കൊന്ന് കൊണ്ടോവോ’; ഫിദമോളുടെ ശബ്ദം ലോകം കേട്ടു; സ്വപ്നസാക്ഷാത്കാരം

അഭിനയം അവർക്ക് ജോലിയായിരുന്നില്ല

sangeetha-new-3

ചെറിയ പ്രായം മുതൽ അച്ഛനും അമ്മയും എന്റെയും ചേച്ചിയുടെയും കാര്യത്തിൽ ഞങ്ങളുടെ അഭിപ്രായം കൂടി ചോദിച്ചിട്ടാണ് തീരുമാനമെടുത്തിട്ടുള്ളത്. ആ വലിയ മനസ്സുകളുടെ പിന്തുണ കാരണമാണ് ഞാൻ ഈ മേഖലയിൽ ഇപ്പോഴും നിൽക്കുന്നതും.

ഒരു ഘട്ടം വരെ എന്റെ അഭിനയം ഒരു ജോലിയായി വീട്ടുകാർ കണ്ടിരുന്നില്ല. സീരിയസ്സാണെന്ന് മനസ്സിലായപ്പോൾ അവർ ഉപദേശം നൽകി, ഈ മേഖലയിൽ തുടരാനാണ് താത്പര്യമെങ്കിൽ കുറച്ചു കൂടി ചൂസിയായി നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്താൽ മതി. അല്ലെങ്കിൽ ഇതൊക്കെ വിട്ട് പഠനത്തിൽ ശ്രദ്ധിക്കണം.  ഉപദേശം അതേപടി സ്വീകരിച്ച ഞാൻ പിന്നീട് സീരിയലുകൾ ചെയ്യുന്നത് ഒരുപാടി ചിന്തിച്ചു മാത്രമായി.

ഒന്പതാം ക്ലാസിൽ ഉണർത്തു പാട്ട്  

ഒന്പതാം ക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യ സീരിയലായ ‘ഉണർത്തുപാട്ട്’ ചെയ്യുന്നത്. ശ്രദ്ധേയയായത് ‘ജ്വാലയായ്’ എന്ന സീരിയലിലൂടെയാണ്. അത് നേടിത്തത്തന്ന പ്രശസ്തി മറ്റൊരു പ്രൊജക്ടിലും കിട്ടിയിട്ടില്ല. അതിനു ശേഷം ധാരാളം സീരിയലുകൾ ചെയ്തു. എടുത്തു പറയാവുന്നത് ‘ചന്ദ്രോദയം’, ‘സമയം’ ഒക്കെയാണ്.

ചെറിയ പ്രായത്തിലെ പ്രശസ്തി

sangeetha-new-2

15 വയസ്സായപ്പോൾ‍ത്തന്നെ ഞാൻ സീരിയലിൽ തിരക്കുള്ള താരമായിരുന്നു. മിനിസ്ക്രീനിൽ മാക്സിമം ഹൈറ്റ്സ് എന്നൊക്കെ പറയാം. പ്രൊഫഷനലി കാര്യങ്ങൾ ഏറ്റെടുത്തു കൈകാര്യം ചെയ്യാവുന്ന ഒരു പ്രായമായിരുന്നില്ല. അന്നൊക്കെ, ‘ലക്ഷ്യം സിനിമയാകണം’ എന്നൊന്നും ആരും പറഞ്ഞു തരുകയോ എനിക്കു തോന്നുകയോ ചെയ്തില്ല. അച്ഛനും അമ്മയും എന്റെ വിദ്യാഭ്യാസത്തിലാണ് കൂടുതലും ശ്രദ്ധിച്ചത്. അമ്മയുടെ മനസ്സിൽ മുഴുവൻ എന്നെ എൻട്രൻസ് എഴുതിക്കുക എന്നതായിരുന്നു. അങ്ങനെ നിർബന്ധിച്ച് പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് എടുപ്പിച്ചു. ഡിഗ്രിക്കും എൻട്രൻസ് കോച്ചിങ്ങിനും ഞാൻ ഒരുമിച്ചാണ് പോയിരുന്നത്. രണ്ടാം ശ്രമത്തിലും എൻട്രൻസ് പരീക്ഷയിൽ പരാജയപ്പെട്ടതോടെ ഡിഗ്രി നിർത്തി ഫുൾ ടൈം കോച്ചിങ്ങിന് വിട്ടു. ആ സമയത്തും അഭിനയിക്കുന്നുണ്ടെങ്കിലും ‘അവൾക്ക് ഇഷ്ടമാണ്, ചെയ്യുന്നു’ എന്നതായിരുന്നു അതിൽ വീട്ടുകാരുടെ നിലപാട്. അതോടെ പഠനം കൈവിട്ടു പോയി. ഒടുവിൽ എന്റെ ഇഷ്ടത്തിന് ബി.എ ഇംഗ്ലീഷിനു ചേർത്തു.

ആത്മപ്രകാശനമാണ് എഴുത്ത്

അടിസ്ഥാനപരമായി ഞാൻ ആക്ടറാണ്. എഴുത്ത് അഭിനയത്തിനു മുൻപേ ഒപ്പമുണ്ട്. ആത്മ പ്രകാശനത്തിന്റെ ഭാഗമാണ് എഴുത്ത്. മറ്റൊരു തമാശ, ഞാൻ എഴുതാൻ തുടങ്ങിയതിൽ പിന്നെ എന്നെ ആരും അഭിനയിക്കാൻ വിളിക്കാതായി എന്നതാണ്. ‘അവര്‍ വേണമെങ്കിൽ സ്വന്തമായി എഴുതുന്നതിൽ കഥാപാത്രമുണ്ടാക്കി അഭിനയിച്ചോട്ടെ’ എന്നാണ് പലരും പറയുന്നത്.

എന്റെ ജോലി സീരിയലാണ്. ഞാനത് തിരിച്ചറിഞ്ഞിട്ട് കാലങ്ങളായി. ഇപ്പോൾ വീട്ടുകാരും അതുൾക്കൊള്ളുന്നു. ഞാൻ ഒന്നും ആലോചിച്ച് ആസൂത്രണം ചെയ്ത ആളല്ല. ദൈവം കൊണ്ടെത്തിക്കുകയായിരുന്നു.

വഴിത്തിരിവായ ആത്മസഖി

‘ആത്മസഖി’യുടെ വൺലൈനും 25എപ്പിസോഡിന്റെ തിരക്കഥയുമായി ഞാൻ കയറിയിറങ്ങാത്ത ചാനലുകളില്ല. പലരും ചോദിച്ചത് ‘അഭിനയിച്ചാൽ പോരെ എന്തിനാ എഴുതുന്നത്’ എന്നാണ്. അവരെ കുറ്റം പറയാനാകില്ലല്ലോ. കാരണം ഞാൻ എഴുത്തിൽ പ്രൂവ് ചെയ്ത ആളല്ല. ഒടുവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് നടക്കില്ല എന്നു കരുതിയിരുന്നപ്പോഴാണ് മഴവിൽ മനോരമയിൽ നിന്ന് ഗിരീഷ് സാർ വിളിച്ചതും ആ പ്രൊജക്ട് വർക്കൗട്ടായതും. അദ്ദേഹം ആ ചാൻസ് തന്നിരുന്നില്ലെങ്കിൽ ഞാൻ എഴുത്തുകാരിയാകുമായിരുന്നില്ല. പിന്നീട് വാസ്തവം, അമൃത വർഷിണി, സീതാകല്യാണം എന്നീ സീരിയലുകൾ കൂടി എഴുതി. ഇപ്പോൾ കുട്ടിക്കുറുമ്പന്റെ സംഭാഷണവും ഞാനാണ് എഴുതുന്നത്. മറ്റു ചില പ്രൊജക്ടുകള്‍ മനസ്സിലുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നു.

വിവാഹം

എന്റെ ജീവിതത്തിൽ എല്ലാം ആകസ്മികമായി സംഭവിച്ചതാണ്. എല്ലാം അങ്ങനെയാകട്ടെ. പക്ഷേ, വിവാഹമാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം എന്നു ഞാൻ വിശ്വസിക്കുന്നില്ല.