Wednesday 21 August 2019 02:59 PM IST : By സ്വന്തം ലേഖകൻ

‘സാനിയേ അയ്യപ്പോ...അയ്യപ്പോ സാനിയേ...’! സാനിയയ്ക്ക് ശരണം വിളിച്ച്, ആവേശക്കടലായി ആരാധകർ: വിഡിയോ

sania-new

മലയാളത്തിന്റെ നായികനിരയിലെ പുത്തൻ താരോദയമാണ് സാനിയ അയ്യപ്പൻ. ക്യൂനിലെ ചിന്നുവായി വന്ന് ലൂസിഫറിലെ ശക്തമായ കഥാപാത്രത്തിലൂടെ കയ്യടി നേടിയ സാനിയ പതിനെട്ടാം പടിയിലെ നൃത്ത രംഗത്തിലും തിളങ്ങി.

ഇപ്പോഴിതാ സാനിയ പങ്കെടുത്ത ഒരു പൊതുചടങ്ങിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

സാനിയ എത്തുന്നതറിഞ്ഞ് കോളേജ് വിദ്യാർത്ഥികളടക്കം വലിയ ജനക്കൂട്ടമാണ് ചടങ്ങു നടക്കുന്നിടത്ത് തടിച്ചു കൂടിയത്. സാനിയ കാറിൽ വന്നിറങ്ങിയതും ആരവം മുഴങ്ങി. തുടർന്ന് സാനിയ സംസാരിച്ചപ്പോഴും നിറഞ്ഞ കരഘോഷവും ആർപ്പുവിളികളുമായിരുന്നു. ഇതിനിടെ ചില ആരാധകർ ശരണം വിളിക്കും പോലെ ‘സാനിയേ അയ്യപ്പോ...അയ്യപ്പോ സാനിയേ...’ എന്ന് വിളിക്കുന്നതും കേൾക്കാം.