Wednesday 01 July 2020 02:16 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് ആ ഭാഗ്യമില്ലാതെ പോയി’; ജീവിതത്തിലെ വലിയ നഷ്ടത്തെക്കുറിച്ച് സാനിയ; വിഡിയോ

saniya-iyappan

സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തിൽ തുടങ്ങി സ്വകാര്യ ജീവിതത്തിൽ വരെ ഉപദേശവുമായി എത്തുന്ന ചിലരുണ്ട്. ബോഡി ഷെയ്മിങ്, ഗോസിപ്പ് തുടങ്ങിയ സംഗതികൾ ഇത്തരം ഉപദേശങ്ങളുടെ ബാക്കിപത്രമാണ്. സിനിമയിൽ സജീവമായതോടെ അത്യാവശ്യം ഗോസിപ്പുകളും വിമർശനങ്ങളും നടി സാനിയ അയ്യപ്പനും നേരിടേണ്ടി വന്നിട്ടുണ്ട്. സാനിയ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ പോലും പലപ്പോഴും പലരേയും അസ്വസ്ഥരാക്കുന്നു എന്നതാണ് സത്യം. ഡ്രസിങ്ങിന്റെ പേരിലുൾപ്പെടെ സാനിയയെ പലരും കടന്നാക്രമിച്ചിട്ടുണ്ട്. ഡ്രസിങ്ങിന്റെ പേരിൽ തന്നെ വിലയിരുത്താൻ എത്തുന്നവർക്ക് മറുപടി നൽകുകയാണ് സാനിയ. തന്നെ ജഡ്ജ് ചെയ്യുന്നവരോടുള്ള സാനിയയുടെ തുറന്ന മറുപടി കൂടിയാണ് സാനിയയുടെ വാക്കുകൾ.

ജീവിതത്തിൽ തനിക്കില്ലാതെ പോയ ഭാഗ്യത്തെക്കുറിച്ചും സാനിയ പറയുന്നു. അച്ഛനും അമ്മയും ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും സാനിയ വിഡിയോയിലൂടെ പറയുന്നു. മനോരമ ആരോഗ്യം മാഗസിനു നൽകിയ അഭിമുഖത്തിലൂടെയാണ് സാനിയയുടെ വാക്കുകൾ.

വിഡിയോ കാണാം;