Tuesday 20 April 2021 08:45 AM IST : By സ്വന്തം ലേഖകൻ

കടലഴകിൻ നീലിമയിൽ ലയിച്ച്...! മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് സാനിയ: സ്റ്റൈലിഷ് ലുക്കില്‍ താരം

saniya

മാലി ദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ മനോഹരമായ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മലയാളത്തിന്റെ യുവനായിക സാനിയ അയ്യപ്പന്‍. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ താരം. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലെത്തിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ‌അഭിനയരംഗത്ത് ചുവടുറപ്പിച്ചത്. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സല്യൂട്ട് എന്ന സിനിമയിൽ ദുൽഖർ സൽമാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്.