Thursday 02 July 2020 09:04 AM IST : By സ്വന്തം ലേഖകൻ

‘നീയും ഇതുപോലെ ഇരി, എന്നിട്ട് പിക്ക് ഇട്...’! മോശം കമന്റുമായി എത്തിയ യുവാവിന് സാനിയയുടെ മറുപടി

saniya

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് മോശം കമന്റുമായി എത്തിയ യുവാവിന് തക്ക മറുപടിയുമായി യുവനടി സാനിയ അയ്യപ്പൻ. ശരീരം മുഴുവൻ മൂടിപ്പുതച്ച സ്ത്രീയും വിവസ്ത്രയായ സ്ത്രീയും ഒരേ പോസിൽ ഇരിക്കുന്ന ചിത്രങ്ങളാണ് ‘ഇരുവരും ബഹുമാന്യർ’ എന്ന കുറിപ്പോടെ സാനിയ പങ്കുവച്ചത്.

ഇതിന്, ‘നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട്’ എന്നായിരുന്നു ഒരു യുവാവിന്റെ പ്രതികരണം. ഇതിന് സാനിയ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ച.

‘നമ്മുടെ തലമുറയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ചുള്ള മന്ത്രിയുടെ ട്വീറ്റ് ഇപ്പോൾ കണ്ടതേ ഒള്ളൂ. ഞാൻ ഉൾപ്പെടുന്ന ഈ തലമുറയാണ് ഈ രാജ്യത്തിന്റെ ഭാവി. പക്ഷേ ഈ വൃത്തികെട്ട കമന്റൊക്കെ കാണുമ്പോൾ അടിസ്ഥാന മര്യാദകൾ പഠിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും പരാജിതരാവുന്നു. 2020ലും ഇതിനൊക്കെ വേണ്ടി അടിപിടി കൂടേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല’.– സാനിയ കുറിച്ചു.