Thursday 14 November 2019 10:35 AM IST : By സ്വന്തം ലേഖകൻ

‘മോനിഷ അപകടത്തിൽ പെട്ട സ്ഥലത്ത് ഞാനും മരണത്തെ നേരില്‍ കണ്ടു’! അതിശയകരമായ ആ രക്ഷപ്പെടലിന്റെ കഥ പറഞ്ഞ് ശാന്തി കൃഷ്ണ

santhi-krishana

മലയാളത്തിന്റെ പ്രിയ താരമാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ മലയാളത്തിലെ താരനായികയായി തിളങ്ങിയ ശാന്തി ചെറിയ ഇടവേളയ്ക്ക് ശേഷം അമ്മ വേഷങ്ങളിലൂടെ ശക്തമായ മടങ്ങി വരവ് നടത്തിയിരിക്കുകയാണ് ഇപ്പോൾ.

ഇപ്പോഴിതാ, ഒരു ടെലിവിഷന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്കു പറ്റിയ ഒരു അപകടത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുന്നു.

നടി മോനിഷയ്ക്ക് അപകട മരണം സംഭവിച്ച അതേ സ്ഥലത്ത് വച്ച് തന്റെയും കാര്‍ അപകടത്തില്‍ പെട്ടിരുന്നെന്ന് ശാന്തി കൃഷ്ണ പറഞ്ഞു. തന്റെ ജീവിതത്തില്‍ സംഭവിച്ച ആ വലിയ അപകടത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സു തുറക്കുകയായിരുന്നു നടി.

‘സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സംഭവം. നെറ്റിയിലും തലയിലും വലിയ പരുക്കുണ്ടായി.

‘സുകൃത’ത്തിന്റെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ പകല്‍ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി. തിരികെ വീണ്ടും രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. യാത്രയിൽ മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വച്ച് കാര്‍ ആക്സിഡന്റായി. താരവും ഡ്രൈവറും മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുഖത്ത് വലിയ സ്ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യ സമയത്തുള്ള പരിചരണം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ ബാധിച്ചില്ല എന്നും അവര്‍ പറഞ്ഞു.