Monday 10 September 2018 10:28 AM IST : By സ്വന്തം ലേഖകൻ

ത്രില്ലറുമായി സന്തോഷ് ശിവൻ; മഞ്ജുവാര്യരും കാളിദാസ് ജയറാമും താരനിരയിൽ

sant

മലയാളത്തിൽ വീണ്ടും ദൃശ്യവിസ്മയം സൃഷ്ടിക്കാൻ സന്തോഷ് ശിവൻ. ഇക്കുറി മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് താരനിരയിൽ. പേരിട്ടിട്ടില്ലാത്ത ഈ ത്രില്ലർ ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര അണിനിരക്കും. ദുബായിലെ ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് ചിത്രം ഒരുക്കുക. ഒക്ടോബർ 20 ന് ആലപ്പുഴ ഹരിപ്പാട്ട് ചിത്രീകരണം ആരംഭിക്കും. കേരളത്തിന് പുറമേ ലണ്ടനും മറ്റൊരു പ്രധാന ലൊക്കേഷനാണ്.

ഹോളിവുഡിലെയും ബോളിവുഡിലെയും പ്രഗത്ഭരുടെ നീണ്ട നിര ചിത്രത്തിൽ അണിനിരക്കും. സന്തോഷിന്റെ സ്വപ്ന പദ്ധതിയായ കുഞ്ഞാലി മരയ്ക്കാറിന് മുൻപ് ഈ ചിത്രം പൂർത്തിയാക്കാനാണ് തീരുമാനം. സന്തോഷ് ശിവനാണ് ഛായാഗ്രാഹണം.

2005 ൽ തിയേറ്ററുകളിലെത്തിയ അനന്തഭദ്രമാണ് മലയാളത്തിൽ സന്തോഷ്ശിവന്റെ ആദ്യ സംവിധാന സംരംഭം. 2011 ൽ തിയേറ്ററുകളിലെത്തിയ ഉറുമിക്ക് ശേഷം മലയാളത്തിൽ സംവിധായകനായി സന്തോഷിന്റെ മൂന്നാം വരവ് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.