Friday 11 October 2019 11:39 AM IST

'നമ്മുടെ നാട്ടിലെ ദാരിദ്ര്യം ഫ്രാൻസിലും അമേരിക്കയിലും വിൽക്കുന്ന ബുദ്ധിജീവികളെ പുച്ഛം'

Sujith P Nair

Sub Editor

santhosh ഫോട്ടോ: ഹരികൃഷ്ണൻ

നമ്മുടെ നാട്ടിലെ ദാരിദ്ര്യം സിനിമയാക്കി ഫ്രാൻസിലും അമേരിക്കയിലും നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ കൊണ്ടുപോയി വിൽക്കുന്ന ബുദ്ധിജീവികൾക്കെതിരേ സന്തോഷ് പണ്ഡിറ്റ്. ഇത്തരക്കാരെ തനിത്ത് പുച്ഛമാണെന്നും ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

santhosh-3

"എനിക്ക് ജീവിക്കാനുള്ള പണമൊക്കെ അത്യാവശ്യം കയ്യിലുണ്ട്. പിന്നെ നമ്മൾ ഇവിടെ ഡെപ്പോസിറ്റ് കൂട്ടിവച്ചിട്ടെന്തിനാ? മരിക്കുമ്പോൾ കൂടെക്കൊണ്ടുപോകാൻ പറ്റുമോ? നല്ലൊരു ജോലി രാജിവച്ചു സിനിമയിൽ വന്നയാളാണു ഞാൻ. നമ്മൾ നമ്മുടെ പണിയെടുക്കുന്നു. ആരെയും സുഖിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ഇല്ല. ആദ്യ വിവാഹം വേർപെടുത്തിയതിനു ശേഷം ഒറ്റയ്ക്കാണ്. ആ ബന്ധത്തിൽ ഒരു മകനുണ്ട്. ഇതൊന്നും ഞാൻ മറച്ചു വയ്ക്കാറില്ല.

santhosh_1

തുറന്നു പറയുന്നതിന്റെ പേരിൽ സിനിമ പോകുമെന്ന പേടിയുമില്ല. നമ്മുടെ നാട്ടിലെ ദാരിദ്ര്യം സിനിമയാക്കി അത് ഫ്രാൻസിലും അമേരിക്കയിലും നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ വിൽക്കുന്ന ബുദ്ധിജീവികളെ എനിക്ക് പുച്ഛമാണ്. ഇവരെക്കൊണ്ട് നാടിനുള്ള പ്രയോജനത്തെക്കാൾ സന്തോഷ് പണ്ഡിറ്റിനെക്കൊണ്ട് ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം ‍നിങ്ങൾ എത്ര വലിയവനാണെങ്കിലും ഞാൻ ചെറിയവനല്ല സുഹൃത്തേ." – പണ്ഡിറ്റ് പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം 'വനിത'യിൽ വായിക്കാം