Monday 15 July 2019 03:58 PM IST : By സ്വന്തം ലേഖകൻ

‘എന്നോടൊപ്പം ഡേറ്റിങ്ങിന് തയാറാണോ’! വിജയ് ദേവരകൊണ്ടയോട് സനുഷ: ചിത്രം പങ്കുവച്ച് താരം

sanusha-new

ബാലനടിയായി വന്ന് നായിക നിരയിലേക്കുയർന്ന മലയാളത്തിന്റെ പ്രിയതാരമാണ് സനുഷ. മലയാളത്തിനൊപ്പം തമിഴിലും വൻ ചിത്രങ്ങളുടെ ഭാഗമായ സനുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് പുതിയ വിശേഷം.

തെലുങ്കിലെ യുവസൂപ്പർതാരം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച്, അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും തന്നോടൊപ്പം ഡേറ്റിങ്ങിന് താല്‍പര്യമുണ്ടോയെന്നുമായിരുന്നു താരത്തിന്റെ കുറിപ്പ്.

തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രമായ ‘ഡിയര്‍ കോമ്രേഡി’നായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിജയ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.

മലയാളക്കരയിലും അദ്ദേഹത്തിന് ആരാധകരേറെയാണ്. താരത്തെ കാണാനും സംസാരിക്കാനുമൊക്കെ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നിരവധി പേരാണ് എത്തിയത്.

സനുഷയുടെ സഹോദരനായ സനൂപും സിനിമയില്‍ സജീവമാണ്.