Tuesday 15 October 2019 09:07 AM IST : By സ്വന്തം ലേഖകൻ

‘പല്ലിൽ കമ്പിയിട്ടൂടേ, അത് നിരതെറ്റിയാണല്ലോ നിൽക്കുന്നത്’! ആരാധികയുടെ കമന്റിന് സനുഷയുടെ മറുപടി വൈറൽ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

sanusha-new

ബാലതാരമായി വന്ന് മലയാളികളുടെ ഇഷ്ടം നേടി, നായികനിരയിലേക്കുയർന്ന അഭിനേത്രിയാണ് സനുഷ സന്തോഷ്. ‘കാഴ്ച’യിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സനുഷ പിന്നീട് തമിഴിലും മലയാളത്തിലും നായികയായി. മലയാളത്തിൽ ദിലീപിന്റെ നായികയായി ‘മിസ്റ്റർ മരുമകനി’ൽ സനുഷയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് സനുഷ. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, സനുഷ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രത്തിന് ഒരു ആരാധിക നൽകിയ കമന്റും അതിന് സനുഷയുടെ മറുപടിയുമാണ് വൈറൽ.

sanusha-new-2

നിറഞ്ഞു ചിരിക്കുന്ന തന്റെ ചിത്രമാണ് സനുഷ പങ്കുവച്ചത്. ഈ ചിത്രത്തിനു താഴെ, ‘എന്തുകൊണ്ട് പല്ലിൽ കമ്പിയിട്ടൂടാ, അത് നിരതെറ്റിയല്ലേ നിൽക്കുന്നത്. പറഞ്ഞൂന്നേയൂള്ളൂ...’ എന്ന് ആരാധിക കുറിച്ചു.

ആരാധികയുടെ കമന്റ ് ശ്രദ്ധയിൽ പെട്ട താരം അതിന് ഉടൻ മറുപടിയും നൽകി.

‘എന്റെ കുറവുകളെ ഞാൻ സ്നേഹിക്കുന്നു. നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തിൽ ഞാൻ പൂർണ സംതൃപ്തയാണ്. നിർദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്...’.–താരം കുറിച്ചതിങ്ങനെ.

ദിവസങ്ങൾക്ക് മുമ്പ് പങ്കുവച്ച ഈ ചിത്രവും കമന്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.