Monday 13 July 2020 10:06 AM IST : By സ്വന്തം ലേഖകൻ

നിറഞ്ഞൊഴുകുന്ന അരുവിക്കു മുകളിലൂടെ ഊഞ്ഞാലാടി സനുഷ! ചിത്രങ്ങളും വിഡിയോയും വൈറൽ

sanusha

നിറഞ്ഞൊഴുകുന്ന അരുവിക്കു മുകളിലൂടെ ഊഞ്ഞാലാടി മലയാളത്തിന്റെ യുവതാരം സനുഷ. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ചിത്രങ്ങളും വിഡിയോയും ഇതിനോടകം വൈറൽ ആണ്.

ലോക്ക് ഡൗൺ കാലത്തിന് മുൻപ് നടത്തിയ ഒരു യാത്രയുടെ ഓർമ്മച്ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറഞ്ഞൊഴുകുന്ന അരുവിക്ക് മുകളിലൂടെ ഊഞ്ഞാലില്‍ ആടുന്നതും കാടിനുള്ളില്‍ ഇരിക്കുന്നതുമായ അതിമനോഹരമായ വയനാടൻ കാഴ്ചകള്‍ നിറഞ്ഞ ചിത്രങ്ങളാണിവ.