Thursday 25 June 2020 11:11 AM IST : By സ്വന്തം ലേഖകൻ

മലയാളത്തിന്റെ മഹാനടിക്ക് ഇന്ന് 75-ാം പിറന്നാള്‍! ആശംസകളോടെ സിനിമാ ലോകം

sarada

മലയാളത്തിന്റെ മഹാനടി ശാരദയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍. പതിറ്റാണ്ടുകളോളം തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്ന ശാരദയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിലേക്ക് ആദ്യമായി കൊണ്ടുവന്നത്. തെലുങ്കില്‍ നിന്നെത്തി, മൂന്നുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹയായ ശാരദ മുന്നൂറ്റി അന്‍പതിലേറെ സിനിമകളില്‍ നായികയായി.
അറുപതുകളിലും എഴുപതുകളിലും മലയാളസിനിമയുടെ അഭിഭാജ്യഘടകമായിരുന്നു ശാരദ. നസീറിനും സത്യനുമൊപ്പം ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയ ജീവിതം തുടങ്ങുമ്പോള്‍ 19 വയസ്സായിരുന്നു ശാരദയുടെ പ്രായം. തുലാഭാരത്തിലൂടെ ആദ്യ ദേശീയപുരസ്‌കാരം. 1972ല്‍ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും 1977ല്‍ നിമജ്ജന എന്ന തെലുങ്കു ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്‌കാരം നേടി.
ഇപ്പോള്‍ അഭിനയ ജീവിതത്തോട് വിടപറഞ്ഞ് വിശ്രമ ജീവിതത്തിലാണ് താരം.

Tags:
  • Movies