Wednesday 09 October 2019 02:27 PM IST : By സ്വന്തം ലേഖകൻ

‘അച്ഛന്റെ രണ്ടാം വിവാഹം ഉറപ്പിച്ചപ്പോൾ അമ്മ ചെയ്തതിങ്ങനെ’! സെയ്ഫ്–കരീന വിവാഹത്തിൽ അമൃതയുടെ പ്രതികരണം: തുറന്നു പറഞ്ഞ് സാറ

saif-new

ബോളിവുഡും ആരാധകരും ആഘോഷമാക്കിയ താരവിവാഹമാണ് സെയ്ഫ് അലിഖാൻ–കരീന കപൂർ ദമ്പതികളുടെത്. ആദ്യഭാര്യയും നടിയുമായ അമൃതസിങ്ങുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.

സെയ്ഫിന്റെയും അമൃതയുടെയും മകളാണ് യുവനായിക സാറ അലി ഖാന്‍. സാറയും കരീന കപൂറും സുഹൃത്തുക്കളാണ്. ഇപ്പോഴിതാ, സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും വിവാഹ സമയത്തുള്ള അമൃത സിങ്ങിന്റെ പ്രതികരണത്തെക്കുറിച്ച് സാറ ഒരു മാധ്യമത്തോട് തുറന്നു പറഞ്ഞതാണ് വൈറൽ.

‘‘അച്ഛന്‍ കരീനയെ വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ, ഞാന്‍ അമ്മക്കൊപ്പം പോയി ലോക്കറില്‍ നിന്ന് ആഭരണങ്ങള്‍ എടുത്തു. എന്നിട്ട് ഇതില്‍ ഏത് ഇടുമെന്ന് ചോദിച്ചു. അമ്മ ഉടന്‍ അബു ജാനി, സന്ദീപ് ഖോസ്ല എന്നീ ഡിസൈനർമാരെ വിളിച്ച്, സെയ്ഫിന്റെ വിവാഹമാണ് എന്റെ മകള്‍ സാറയ്ക്ക് ഏറ്റവും മനോഹരമായ ലഹങ്ക തന്നെ വേണമെന്ന് പറഞ്ഞു’. ഇതായിരുന്നു അമൃതയുടെ പ്രതികരണമെന്നാണ് സാറ പറയുന്നത്.