Friday 23 October 2020 09:59 AM IST : By സ്വന്തം ലേഖകൻ

ശരണ്യ എത്തി, സ്വന്തം വീട്ടിലേക്ക്...! നന്‍മ നിറഞ്ഞ മനസ്സുകളുടെ സഹായത്താല്‍ പുതിയ വീട്

saranya

കാന്‍സറിനോടു പൊരുതി ജീവിതത്തിലേക്കു തിരികെ വരാനുള്ള പരിശ്രമത്തിലാണ് മലയാളത്തിന്റെ പ്രിയനടി ശരണ്യ. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട്, വാടക വീട്ടില്‍ കഴിയുകയായിരുന്ന ശരണ്യയുടെ അവസ്ഥ മനസ്സിലാക്കി നന്‍മനിറഞ്ഞ മനസ്സുകളുടെ സഹായത്താല്‍ ശരണ്യയ്ക്ക് പുതിയ വീട് ഒരുങ്ങിയിരിക്കുകയാണ്. ഇന്നാണ് വീടിന്റെ പാലുകാച്ചല്‍. 

തിരുവനന്തപുരം ചെമ്പഴന്തിയിലെ ഈ വീട്ടിലാകും ഇനി ശരണ്യ താമസിക്കുക.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിന് സമീപം പാടത്തിന്റെ കരയില്‍ മനോഹരമായ സ്ഥലത്താണ് വീട്. ശരണ്യയുടെ ചികില്‍സക്കെന്ന പോലെ വീടൊരുക്കിക്കൊടുക്കുന്നതിനും മുന്‍കൈയെടുത്തത് നടി സീമ.ജി.നായരാണ്. പ്രതിസന്ധി ഘട്ടത്തില്‍ ശരണ്യയോടൊപ്പം സീമ എപ്പോഴും ഉണ്ട്.