Saturday 15 June 2019 10:38 AM IST : By സ്വന്തം ലേഖകൻ

മഹാനടന്റെ ജീവിതം വെള്ളിത്തിരയിൽ, സത്യനായി ജയസൂര്യ! ആൻ അഗസ്റ്റിൻ മടങ്ങി വരുന്നു

jaya

മലയാളത്തിന്റെ മഹാനടനാണ് സത്യൻ. അനായാസ അഭിനയ ശൈലിയുടെ മിഴിവും നിറവും സത്യന്‍ മാഷിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി.

ഇപ്പോഴിതാ സത്യൻ മാഷിന്റെ ജീവിതകഥ സിനിമയാകുന്നു. ജയസൂര്യയാണ് ഈ ബയോപിക്കിൽ സത്യൻ മാഷിന്റെ വേഷത്തിൽ എത്തുക.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ചിത്രം നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യും.

കെ ജി സന്തോഷിന്റെ കഥയ്ക്ക് ബി ടി അനിൽകുമാർ, കെ ജി സന്തോഷ് , രതീഷ് രഘുനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം വി ജെ ടി ഹാളിൽ നടന്ന സത്യൻ അനുസ്മരണ ചടങ്ങിൽ നിർമ്മാതാവ് വിജയ് ബാബുവാണ് ചിത്രം പ്രഖ്യാപിച്ചത്.

ചടങ്ങിനു മുമ്പ് നടൻ ജയസൂര്യ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ അഗസ്റ്റിൻ, നിർമാതാവ് വിജയ് ബാബു എന്നിവരോടോപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും എൽ എം എസ് പള്ളിയിലെ സത്യൻ സ്മൃതിയിലെത്തി പുഷ്പാർച്ചന നടത്തി. ചടങ്ങിൽ സത്യന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.