Wednesday 11 May 2022 10:59 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ലിറ്റിൽ മാൻ, അബ്ബ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’: കുറിപ്പും ചിത്രവുമായി സൗബിൻ

soubin

മകൻ ഒർഹാന് ജൻമദിനാശംസകൾ നേർന്ന്, കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് നടൻ സൗബിൻ ഷാഹിർ. ഒർഹാന്റെ മൂന്നാം ജന്മദിനമാണ് ഇത്.

‘നീ ചെറിയ കുട്ടിയല്ലാതെയാവും മുൻപ് ഞാൻ നിന്നെ കുറച്ചുകൂടി സ്നേഹിച്ചോട്ടെ. എന്റെ ലിറ്റിൽ മാൻ. അബ്ബ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് സൗബിൻ കുറിക്കുന്നത്.

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. 2019 മേയ് 10 നാണ് സൗബിനും ജാമിയയ്ക്കും ഒർഹാൻ ജനിച്ചത്.