Wednesday 19 February 2020 09:52 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ മഞ്ഞക്കടലിൽ ഹൃദയം കോർത്ത് സൗഭാഗ്യയും അർജുനും! ഹൽദി ചിത്രങ്ങൾ വൈറൽ

s1

വിവാഹത്തിനു മുന്നോടിയായുള്ള ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്. വരൻ അർജുന്‍ ശേഖറും ഹൽദി ആഘോഷങ്ങളുടെ ഭാഗമായി. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ കോസ്റ്റ്യൂം തീം മഞ്ഞയായിരുന്നു.

ടിക് ടോക്ക്, ഡബ്ഷ്മാഷ് താരവും നർത്തകിയുമായ സൗഭാഗ്യ നടി താര കല്യാണിന്റെ മകളാണ്. സുഹൃത്തും ടിക് ടോക്ക് വിഡിയോകളിൽ സൗഭാഗ്യയുടെ പങ്കാളിയുമാണ് നർത്തകനായ അർജുൻ. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകുന്നു എന്ന സന്തോഷം സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ വൈറലായിരുന്നു.

s2

ഫെബ്രുവരി 19,20 തീയതികളിലായാണ് വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായാണ് വിവാഹം. വിവാഹത്തിന്റെ ക്ഷണക്കത്ത് സൗഭാഗ്യ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഹല്‍ദി ആഘോഷത്തിൽ, മഞ്ഞ നിറത്തിലുള്ള സാരിയണിഞ്ഞ് സൗഭാഗ്യ എത്തിയപ്പോള്‍ അതേ നിറത്തിലുള്ള കുര്‍ത്തിയിലായിരുന്നു അര്‍ജുന്‍. അമ്മയും അമ്മൂമ്മയും സുഹൃത്തുക്കളുമുള്‍പ്പടെ ഹല്‍ദി ആഘോഷത്തിനെത്തിയവരെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. സൗഭാഗ്യ മഞ്ഞപ്പൂക്കള്‍ തലയിലും കഴുത്തിലും അണിഞ്ഞിരുന്നു.