Wednesday 19 February 2020 12:08 PM IST : By സ്വന്തം ലേഖകൻ

‘സിംഗിൾ മദർ, എന്റെ സിങ്കപ്പെണ്ണ്...’! അമ്മയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി സൗഭാഗ്യ: പോസ്റ്റ് വൈറൽ

thara-kalyan

ടിക് ടോക്ക്, ഡബ്ഷ്മാഷ് താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷമാക്കുന്നത്. സൗഭാഗ്യ നടി താര കല്യാണിന്റെ മകളാണ്.

വിവാഹത്തിനു മുന്നോടിയായുള്ള ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങൾ സൗഭാഗ്യ പങ്കുവച്ചത് ഇതിനോടകം വൈറലാണ്. വരൻ അർജുന്‍ ശേഖറും ഹൽദി ആഘോഷങ്ങളുടെ ഭാഗമായി. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ കോസ്റ്റ്യൂം തീം മഞ്ഞയായിരുന്നു.

ഇപ്പോഴിതാ, ഹൽദി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന അമ്മ താരാകല്യാണിന്റെ ചിത്രം പങ്കുവച്ച് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ് വൈറൽ.

സിങ്കപ്പെണ്ണ് എന്നാണ് സൗഭാഗ്യ അമ്മയെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘വധുവിന്റെ അമ്മ, സിംഗിൾ മദർ, എന്റെ സിങ്കപ്പെണ്ണ് തന്റെ സന്തോഷം ആഘോഷിച്ചപ്പോൾ’ എന്നാണ് ചിത്രത്തിന് സൗഭാഗ്യ നൽകിയ അടിക്കുറിപ്പ്.

സുഹൃത്തും ടിക് ടോക്ക് വിഡിയോകളിൽ സൗഭാഗ്യയുടെ പങ്കാളിയുമാണ് നർത്തകനായ അർജുൻ. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകുന്നു എന്ന സന്തോഷം സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ വൈറലായിരുന്നു.

s2

ഫെബ്രുവരി 19,20 തീയതികളിലായാണ് വിവാഹം. തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായാണ് വിവാഹം. വിവാഹത്തിന്റെ ക്ഷണക്കത്ത് സൗഭാഗ്യ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു.

s1

ഹല്‍ദി ആഘോഷത്തിൽ, മഞ്ഞ നിറത്തിലുള്ള സാരിയണിഞ്ഞ് സൗഭാഗ്യ എത്തിയപ്പോള്‍ അതേ നിറത്തിലുള്ള കുര്‍ത്തിയിലായിരുന്നു അര്‍ജുന്‍. അമ്മയും അമ്മൂമ്മയും സുഹൃത്തുക്കളുമുള്‍പ്പടെ ഹല്‍ദി ആഘോഷത്തിനെത്തിയവരെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. സൗഭാഗ്യ മഞ്ഞപ്പൂക്കള്‍ തലയിലും കഴുത്തിലും അണിഞ്ഞിരുന്നു.