Thursday 20 February 2020 09:13 AM IST : By സ്വന്തം ലേഖകൻ

ഇന്നാണ് ആ കല്യാണം...! തകർപ്പൻ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ

s1

ടിക് ടോക്ക്, ഡബ്ഷ്മാഷ് താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹമാണ് ഇന്ന്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് അർജുൻ ശേഖർ സൗഭാഗ്യയ്ക്ക് താലിചാർത്തുക. വിവാഹത്തിനു മുന്നോടിയായുള്ള ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങൾ സൗഭാഗ്യ പങ്കുവച്ചത് ഇതിനോടകം വൈറലാണ്. ഇപ്പോഴിതാ, തമിഴ് ബ്രാഹ്മണ രീതിയില്‍ നടക്കുന്ന വിവാഹത്തിന്റെ പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നു. സൗഭാഗ്യ നടി താര കല്യാണിന്റെ മകളാണ്.

വരൻ അർജുന്‍ ശേഖറും ഹൽദി ആഘോഷങ്ങളുടെ ഭാഗമായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ കോസ്റ്റ്യൂം തീം മഞ്ഞയായിരുന്നു.

‘വധുവിന്റെ അമ്മ, സിംഗിൾ മദർ, എന്റെ സിങ്കപ്പെണ്ണ് തന്റെ സന്തോഷം ആഘോഷിച്ചപ്പോൾ’ എന്നാണ് ഹൽദി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന അമ്മ താരാകല്യാണിന്റെ ചിത്രം പങ്കുവച്ച് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

സുഹൃത്തും ടിക് ടോക്ക് വിഡിയോകളിൽ സൗഭാഗ്യയുടെ പങ്കാളിയുമാണ് നർത്തകനായ അർജുൻ. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകുന്നു എന്ന സന്തോഷം സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ വൈറലായിരുന്നു.

വിവാഹത്തിന്റെ ക്ഷണക്കത്ത് സൗഭാഗ്യ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു.ഹല്‍ദി ആഘോഷത്തിൽ, മഞ്ഞ നിറത്തിലുള്ള സാരിയണിഞ്ഞ് സൗഭാഗ്യ എത്തിയപ്പോള്‍ അതേ നിറത്തിലുള്ള കുര്‍ത്തിയിലായിരുന്നു അര്‍ജുന്‍. അമ്മയും അമ്മൂമ്മയും സുഹൃത്തുക്കളുമുള്‍പ്പടെ ഹല്‍ദി ആഘോഷത്തിനെത്തിയവരെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. സൗഭാഗ്യ മഞ്ഞപ്പൂക്കള്‍ തലയിലും കഴുത്തിലും അണിഞ്ഞിരുന്നു.