Thursday 23 May 2019 03:00 PM IST : By സ്വന്തം ലേഖകൻ

രസകരമാകും ഈ ‘സായാഹ്ന വാര്‍ത്തകള്‍’! ട്രെയിലർ വൈറലാകുന്നു

gokul

വേറിട്ട ടീസറുമായി ‘സായാഹ്ന വാര്‍ത്തകള്‍’ പ്രേക്ഷക ശ്രദ്ധ നേടുന്നു. തൊഴില്‍ രഹിതനായ സുഹൃത്തിന് സുഹൃത്ത് ‘ഭാരത് സ്കില്‍ യോജന’ എന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നതായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും നായകൻമാരാകുന്ന ചിത്രം അരുണ്‍ ചന്തുവാണ് സംവിധാനം ചെയ്യുന്നത്.

രസകരമാണ് ടീസർ. നാട്ടുമ്പറത്തിന്റെ പശ്ചാത്തലത്തിൽ വേറിട്ട കഥ പറയുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, മകരന്ദ് ദേശ്പാണ്ഡെ തുടങ്ങി വൻ താരനിര അണിനിരക്കുന്നു.ഛായാഗ്രഹണം ശരത് ഷാജി. സംഗീതം പ്രശാന്ത് പിള്ള. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.