Monday 18 November 2019 02:29 PM IST : By സ്വന്തം ലേഖകൻ

ജാതിക്കാത്തോട്ടം പാടി തകർത്ത്, ബല്യ സ്റ്റാറിന്റെ സ്വന്തം കുഞ്ഞി സ്റ്റാർ...! വീണ്ടും ഞെട്ടിച്ച് സായു: വിഡിയോ വൈറൽ

sithara-new

മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാർ. സിതാരയുടെ മകള്‍ സാവന്‍ ഋതു എന്ന സായുവും അമ്മയുടെ വഴിയെ പാട്ടിന്റെ ലോകത്തേക്ക് കടന്നു കഴിഞ്ഞു. സായുവിന്റെ പാട്ടുകള്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ പല തവണ വൈറലായിരുന്നു. സിതാര തന്നെയാണ് തന്നോടൊപ്പം പാടുന്ന മകളുടെ പാട്ടിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക.

ഇപ്പോഴിതാ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ഈ ജാതിക്കാ തോട്ടം എന്ന ഹിറ്റ് പാട്ട് മനോഹരമായി പാടി സായു വീണ്ടും ആസ്വാദകരെ ഞെട്ടിച്ചിരിക്കുന്നു.

അമ്മ പുലിയാണെങ്കില്‍ മകള്‍ പുപ്പുലിയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് വിഡിയോ പങ്കുവച്ചത്. പാട്ടില്‍ മുഴുകി ഇടയ്ക്ക് രണ്ട് സ്റ്റെപ്പൊക്കെ ഇട്ടാണ് സായു ജാതിക്കാ തോട്ടം പാടുന്നത്. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാര്‍ എന്ന കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

അടുത്തിടെ സിതാരയോടൊപ്പം ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ട് ഇരുവരും ചേര്‍ന്ന് പാടിയതും പ്രേക്ഷക പ്രീതി നേടിയിരുന്നു.