Thursday 06 September 2018 10:56 AM IST : By സ്വന്തം ലേഖകൻ

എന്നെ മനുഷ്യനായി കാണൂ; സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് ശേഖർ മേനോൻ

se

സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് ‘ടാ തടിയാ’ ഫെയിം ശേഖർ മേനോൻ. അടുത്തിടെ സിനിമയിൽ ചെറിയ ഇടവേള വന്നതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

തന്നെ തേടിവരുന്ന തിരക്കഥകളിലൊക്കെ തടിയെ പരിഹസിക്കുന്ന തരം കഥാപാത്രങ്ങളാണെന്നും ഇത് മനസിനെ ഏറെ വേദനിപ്പിക്കുന്നതായും തന്നെയും ഒരു മനുഷ്യനായി പരിഗണിക്കണമെന്നും പറയുന്ന ശേഖർ, തടി ഉള്ളവരെ അധിക്ഷേപിക്കുന്ന തരം ചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ലെന്നും തീര്‍ത്തു പറയുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത ‘ടാ തടിയാ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് വന്ന ശേഖര്‍ 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. താന്‍ മന:പൂര്‍വം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് ശേഖര്‍ വ്യക്തമാക്കുന്നു. ഗ്യാംഗ്സ്റ്റർ, ഏഴു സുന്ദര രാത്രികൾ, 100 ഡെയ്സ് ഓഫ് ലവ് തുടങ്ങി പല ചിത്രങ്ങളിലും ശേഖര്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.