Tuesday 27 October 2020 10:14 AM IST : By സ്വന്തം ലേഖകൻ

ക്യൂട്ട് ചിരിയുമായി കാശിക്കുട്ടൻ, നെഞ്ചോട് ചേർത്തു പിടിച്ച് സെന്തിൽ...! ചിത്രം ഏറ്റെടുത്ത് ആരാധകർ

senthil-krishna

കാശി കുട്ടനൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവച്ച് നടൻ സെന്തിൽ കൃഷ്ണ. താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറൽ ആണ്.

ഒന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷത്തിനൊപ്പമാണ് തന്റെയും നല്ല പാതി അഖിലയുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ സന്തോഷം അടുത്തിടെ താരം പങ്കുവച്ചത്.

‘സമ്പൂർണ ലോക്ക് ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു.. our first wedding anniversaryഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്ക് ചേരാൻ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്.... happy with juniour senthil Thank God’.– ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ കയ്യുടെ ചിത്രവും പോസ്റ്റ് ചെയ്ത് സെന്തിൽ കുറിച്ചിരുന്നു.

കോഴിക്കോട് സ്വദേശി അഖിലയാണ് സെന്തിലിന്റെ ഭാര്യ.

ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയം തുടങ്ങിയ താരമാണ് സെന്തിൽ കൃഷ്ണ. വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതിയാണ് സെന്തിലിന്റെ കരിയർ മാറ്റി മറിച്ചത്. ആഷിക് അബു സംവിധാനം ചെയ്ത വൈറസിലും ഒരു പ്രധാന കഥാപാത്രത്തെ സെന്തിൽ അവതരിപ്പിച്ചിരുന്നു.