Tuesday 22 November 2022 09:43 AM IST : By സ്വന്തം ലേഖകൻ

‘ദിസ് ഈസ് റാങ്’ എന്ന് വീണ്ടും ബാല, ‘ലാജിക്കലാ തിങ്ക് പൻറാ’ എന്നും താരം: ‘ഷെഫീക്കിന്റെ സന്തോഷം’ ട്രെയിലർ എത്തി

shafeekhinte

ഉണ്ണി മുകുന്ദൻ നായകനും നിർമാതാവുമാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ നവംബർ 25 ന് റിലീസ്. അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

ട്രോളുകളിലും സമൂഹമാധ്യമങ്ങളിലും ഹിറ്റായ, നടൻ ബാലയുടെ ‘ദിസ് ഈസ് റാങ്’, ‘ലാജിക്കലാ തിങ്ക് പൻറാ’ തുടങ്ങിയ ഡയലോഗുകൾ ചിത്രത്തിൽ ബാല പറയുന്നതാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഉണ്ണി മുകുന്ദന്റെ അച്ഛനും സിനിമയിൽ അഭിനയിക്കുന്നുണ്ട്. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം’.

ഷാൻ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.