മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സജിനും ഷഫ്നയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇവർ. സാന്ത്വനത്തിലെ ശിവേട്ടന്‍ സജിനെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി. ബാലതാരമായി വന്ന് നായികനിരയിലേക്കുയർന്ന അഭിനേത്രിയാണ് ഷഫ്ന.
ഇപ്പോഴിതാ, പതിനൊന്നാം വിവാഹ വാര്‍ഷികത്തിൽ ഷഫ്‌ന പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറൽ.
എന്നും നിന്നെ സ്നേഹിക്കുന്നു. നിന്നോടൊപ്പമുള്ള ഈ മനോഹര ജീവിതത്തിന് ഞാന്‍ നന്ദിയുള്ളവളാണ്. സ്നേഹം എന്താണെന്ന് നീ എനിക്ക് കാണിച്ചു തന്നു. എന്റെ ഈ ജീവിതവും പ്രണയവും എന്റെ ലോകവും നിന്നോടൊപ്പം ആസ്വദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്നെ എനിക്കത്രയും ഇഷ്ടമാണ്, അത് എത്രത്തോളമാണെന്ന് നിര്‍വചിക്കാന്‍ വാക്കുകള്‍ക്ക് സാധിക്കില്ല. ഹാപ്പി ആനിവേഴ്സറി ഇക്കാ എന്നാണ് ഷഫ്ന കുറിച്ചത്. ഒപ്പം തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തു.