Friday 08 July 2022 09:33 AM IST : By സ്വന്തം ലേഖകൻ

‘ഈ സ്നേഹം മുന്നോട്ടുള്ള യാത്രയ്ക്കുള്ള ഊർജമായി മാറുന്നു...’: പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഷാജി കൈലാസ്

shaji-kailas

നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ, ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്.

‘നന്ദി.... ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി...ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊർജമായി മാറുന്നു..!’.– അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവാണ് കടുവയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതേ സമയം കടുവയുടെ രണ്ടാം ഭാഗത്തിന്റെ ആലോചനകള്‍ തുടങ്ങിയെന്നുളള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.