Wednesday 13 November 2019 03:18 PM IST : By സ്വന്തം ലേഖകൻ

മലയാളത്തിന്റെ മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയും...! ചേച്ചിപ്പെണ്ണിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് ശ്യാമിലി: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

shamlee

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ബാലതാരങ്ങളാണ് ബേബി ശാലിനിയും അനിയത്തി ബേബി ശ്യാമിലിയും. മാമാട്ടിക്കുട്ടിയമ്മയായും മാളൂട്ടിയായും ചേച്ചിയും അനിയത്തിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അഞ്ജലി എന്ന തമിഴ്ചിത്രത്തിലൂടെ മികച്ച ബാലനടിക്കുള്ള ദേശീയ അവാർഡും ശ്യാമിലി നേടി. നായികാ നിരയിലേക്കുയർന്നപ്പോഴും തെന്നിന്ത്യയുടെ പ്രിയതാരമാകാൻ ശാലിനിക്കായി. ശ്യാമിലിയും ഇപ്പോൾ നായികാനിരയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്.

ഇപ്പോഴിതാ താനും ചേച്ചിയും ഒന്നിച്ചുള്ള ഒരു പഴയകാല ചിത്രം ശ്യാമിലി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഇതിനോടകം ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കിക്കഴിഞ്ഞു.

തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നു വിട്ടുനിൽക്കുകയാണ് ശാലിനി. അഭിനയത്തിൽ നിന്നു ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയാണ് ഇപ്പോൾ ശ്യാമിലി.

കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അടുത്തിടെ ഒരു പെയിന്റിംഗ് എക്സ്ബിഷനിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു.