Wednesday 22 January 2025 09:23 AM IST : By സ്വന്തം ലേഖകൻ

അഭിനയ കുടുംബത്തിലെ ഇളമുറക്കാരന് പിറന്നാൾ, ആശംസകളുമായി ഷമ്മിയും ‘മാർക്കോ’ ടീമും

shammy

മകനും നടനുമായ അഭിമന്യു തിലകന് പിറന്നാൾ ആശംസയുമായി ഷമ്മി തിലകൻ. ‘My dear Son...I hope this year brings you everything your heart desires and deserves’ എന്നാണ് അഭിമന്യുവിന്റെ ചിത്രം പങ്കുവച്ച് ഷമ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി ആളുകളാണ് ഷമ്മിയുടെ പോസ്റ്റിനു താഴെ അഭിമന്യുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

അതേ സമയം, ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് അഭിമന്യു. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിൽ. അഭിമന്യുവിന് ‘മാര്‍ക്കോ’ ടീമും പിറന്നാള്‍ ആശംസ നേര്‍ന്നു.