Friday 24 July 2020 09:07 AM IST : By സ്വന്തം ലേഖകൻ

പതിനാറ് വർഷം...വിജയം, പണം, വെറുപ്പ്...ഒരുപാട് പഠിച്ചു! ഷംന കാസിം പറയുന്നു: വിഡിയോ

shamna

സിനിമയിൽ 16 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ഷംന കാസിം. പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് താരം പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം വൈറൽ ആണ്.

‘പതിനാറ് വര്‍ഷത്തെ മനോഹരമായ യാത്ര. ധാരാളം അഭിനന്ദനങ്ങള്‍. ഒരുപാട് നിരുപാധികമായ സ്‌നേഹം. കുറച്ച് മഹത്തായ ഓര്‍മകൾ. ഒരുപാട് പഠിച്ചു. വിജയം, പണം, വെറുപ്പ് എന്നിങ്ങനെ ജീവിതത്തെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍. പക്ഷേ ജനങ്ങള്‍ എനിക്കു തന്ന നിരുപാധികമായ സ്‌നേഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. ഈ യാത്രയില്‍ എന്റെ ജീവിതത്തില്‍ ഒപ്പമുണ്ടായ എല്ലാവര്‍കും നന്ദി. കൂടുതല്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്യും എന്ന് ഉറപ്പ് തരുന്നു. അമ്മയുടെ കരുതലും പിന്തുണയും ഇല്ലാതിരുന്നെങ്കില്‍ എനിക്ക് ഇവിടെ എത്താനാകുമായിരുന്നില്ല. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്ക്കും ആ ശക്തിക്കും എന്നും നന്ദി’ വിഡിയോയ്ക്കൊപ്പം ഷംന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിൽ തുടക്കം കുറിച്ചത്. ഇപ്പോള്‍ മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവ സാന്നിധ്യമാണ് ഷംന.