Wednesday 21 November 2018 06:00 PM IST

ഉപ്പ മരിച്ചു, 13 വയസ്സിൽ തൊഴിൽ തേടിയിറങ്ങി, പകൽ പഠിച്ചും രാത്രി പണിയെടുത്തും കുടുംബം പോറ്റി! ആരും അറിയാത്ത ‘രുദ്രന്റെ’ ജീവിത കഥ

V.G. Nakul

Sub- Editor

s-1

ഷാനവാസ് എന്നല്ല, രുദ്രനെന്നു പറയണം; എങ്കിലേ മലയാളി കുടുംബ പ്രേക്ഷകർ ഈ ചെറുപ്പക്കാരനെ തിരിച്ചറിയൂ. മുടി പിന്നിലേക്ക് പരത്തി ചീകിയൊതുക്കി നായികയുടെ രക്ഷകനായി അവതരിച്ച സ്നേഹമുള്ള വില്ലനെ മലയാളി സമൂഹം അത്രമേൽ സ്വീകരിച്ചു. പിന്നീട് പ്രേക്ഷകർക്കു മുന്നിലെത്തിയത് മീശ പിരിച്ചു വച്ചു പൗരുഷം തുളുമ്പുന്ന നായകനായാണ്. നായികയുടെ കണ്ണീരിൽ അലിയുന്ന സീരിയൽ പ്രേക്ഷകർക്കു മുന്നിൽ ‘സീത’യുടെ ഇന്ദ്രൻ പ്രിയപ്പെട്ടവനായതു മാത്രം മതി ഷാനവാസിന്റെ ജനപ്രീതി തിരിച്ചറിയാൻ.

രുദ്രനിലേക്കും അതു വഴി സിനിമയിലേക്കും താര പരിവേഷത്തിലേക്കുമൊക്കെയുള്ള ഷാനവാസ് എന്ന മലപ്പുറം മഞ്ചേരിക്കാരന്റെ വളർച്ചയ്ക്ക് പിന്നിൽ വലിയ കഷ്ടപ്പാടുകളുടെയും നൊമ്പരങ്ങളുടെയും കഥയുണ്ട്. പറക്ക മുറ്റാത്ത കാലത്ത് നാല് സ്ത്രീകളടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന, ലക്ഷ്യങ്ങൾക്കു പിന്നാലെ പതറാതെ പാഞ്ഞ ഒരു ‘കുഞ്ഞ് ഷാനു’വിന്റെ കഥ. ആ കഥ പറഞ്ഞു തുടങ്ങിയപ്പോൾ ഷാനവാസിന്റെ ശബ്ദമിടറി...

പാൽമണം മാറാത്ത കുരുന്നിനെ മാറോട്ചേർത്ത് വീണ്ടും ഗോദയിലേക്ക്; കേരളത്തിന്റെ ‘സൂപ്പർമോം’ ചാന്ദ്നി

s3

‘‘ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹൃദയാഘാതത്തെ തുടർന്ന് ഉപ്പ സെയ്ദ് മരിക്കുന്നത്. ഗൾഫിലായിരുന്ന ഉപ്പയുടെ മരണം വലിയ ആഘാതമായി. രണ്ട് അനിയത്തിമാരും ഉമ്മ മൈമൂനയും ഉപ്പയുടെ ഉമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ചുമതല പതിമൂന്നു വയസ്സുകാരനായ എന്റെ ചുമലിലായി. ഇളയ അനുജത്തിക്ക് മൂന്നു വയസ്സായിരുന്നു പ്രായം. സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. വീടു വച്ചതിന്റെ കടമാണെങ്കിൽ ബാക്കി. അതോടെ പഠനത്തിനൊപ്പം ഞാൻ പാർട്ട് ടൈം ജോലിക്കു പോയിത്തുടങ്ങി. പകൽ പഠനം. രാത്രി ജോലി. അങ്ങനെയാണ് കുടുംബം പോറ്റിയിരുന്നത്. അപ്പോഴേ അഭിനയ മോഹം കലശലാണ്. സ്കൂളിൽ നാടകങ്ങളിലൊക്കെ അഭിനയിക്കും. സകല സിനിമ പ്രസിദ്ധീകരണങ്ങളും വായിക്കും. അവസരം തേടും. അങ്ങനെ പഠനവും വീടിന്റെ ചുമതലകളും അഭിനയ മോഹവുമൊക്കെയായി ഒരു കാലം. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ബി.കോമോടെ ഞാൻ പഠനം നിർത്തി. പെങ്ങമ്മാരെ പഠിപ്പിക്കാൻ തുടങ്ങി. എല്ലാം കൂടി ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കാതായി.

അയ്യോ.. ഞാൻ മേരി സ്വീറ്റിയല്ല, സ്വീറ്റ് രാജി! പ്രവാസി വീട്ടമ്മയ്ക്ക് ഡബ്സ്മാഷ് പൊല്ലാപ്പായി

s5

കണക്കെഴുത്ത്, സെയിൽസ്മാൻ തുടങ്ങി അക്കാലത്ത് പല ജോലികളും ചെയ്തിട്ടുണ്ട്. പിന്നീട് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങി. ഉപ്പയുടെ പെങ്ങളുടെ വണ്ടിയാണ്. രാത്രി മൊത്തം ഓട്ടോറിക്ഷ ഓടിക്കും പകൽ കോളേജിൽ പോകും. അവസരം തേടി നടന്ന കാലം സംഘർഷഭരിതമായിരുന്നു. കോളേജ് കഴിഞ്ഞപ്പോൾ ചെറിയ തോതിൽ ബൈക്കിന്റെ ബിസിനസ്സ് തുടങ്ങി. കുഴപ്പമില്ലാത്ത വരുമാനം വന്നു തുടങ്ങി. അന്നൊക്കെ ഒരു മാസത്തിൽ പതിനഞ്ചു ദിവസം ജോലി ചെയ്ത് ബാക്കി പതിനഞ്ച് ദിവസം അഭിനയിക്കാൻ അവസരം തേടിയുള്ള യാത്രകളാണ്. രണ്ടു വർഷം ചെന്നൈയിൽ പോയി സിനിമയ്ക്കായി ശ്രമിച്ചു.

ഇടയ്ക്കു നാട്ടിൽ വരും. ചില മാസങ്ങളിൽ കൈയിൽ കാശുണ്ടാകില്ല. ആകെ ടൈറ്റാകും. അങ്ങനെയൊരു അവസരത്തിൽ ചെന്നൈയിൽ പോകാൻ ബുദ്ധിമുട്ടായപ്പോൾ ഉമ്മയോടു കാര്യം പറഞ്ഞു. ഉടൻ ഒന്നും ചോദിക്കാതെ ഉമ്മ കൈയിൽ കിടന്ന വള ഊരിത്തന്ന് ‘മക്കള് ഇതു പണയം വച്ചോ വിറ്റൊ പൊയ്ക്കൊള്ളാൻ’ പറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞു പോയി. ഉമ്മ എന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല. തിരിച്ചു കിട്ടില്ല എന്നറിഞ്ഞു കൊണ്ടാണ് ആ ദുർഘട ഘട്ടത്തിലും ഉമ്മ എനിക്കു വള ഊരിത്തന്നത്’’. ഷാനവാസിന്റെ കണ്ണുകൾ ഒരു നിമിഷം തുളുമ്പിപ്പോയി. ഓർമ്മകളുടെ കടൽ ആ ഹൃദയത്തിൽ ഇരമ്പിയാർക്കുന്നതു കേൾക്കാം...

രുദ്രനിലേക്കുള്ള വഴി....

മലപ്പുറം പോലെ ഒരു സ്ഥലത്തു നിന്ന് ഇൻഡസ്ട്രിയിൽ എത്തിപ്പെടുക പ്രയാസമാണ്. സാധ്യതകൾ വളരെ കുറവാണല്ലോ. പലയിടത്തും അവസരം തേടിയലഞ്ഞു. ധാരാളം ഓഡീഷനുകളിൽ പങ്കെടുത്തു. അങ്ങനെയാണ് ആദ്യ സീരിയലിൽ അവസരം ലഭിക്കുന്നത്. പക്ഷേ തലവര മാറ്റിയത് രുദ്രനാണ്. 50 എപ്പിസോഡിനു വേണ്ടിയാണ് എന്നെ കാസ്റ്റ് ചെയ്തത്. അതു വലിയ ഹിറ്റായി. സെവൻ ആർട്സിലെ കണ്ണേട്ടൻ വഴിയാണ് ആ അവസരം വന്നത്.

s2

തപാൽ വഴി അഭിനയം പഠിക്കാം...

രസകരമായ ഒരു സംഭവമുണ്ട്. വളരെ പണ്ടാണ്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ. ഒരു മാസികയിൽ ‘തപാൽ വഴി അഭിനയം പഠിക്കാം’ എന്ന പരസ്യം കണ്ടു. പണമടച്ചു ചേർന്നു. അവർ ആഴ്ച തോറും ചില പുസ്തകങ്ങളൊക്കെ അയച്ചു. കുറച്ച് കാലം കഴിഞ്ഞ് ഒരു ഓഡീഷനു വിളിച്ചു. പതിന്നാലു വയസ്സുകാരനായ ഞാൻ ട്രെയിൽ കയറി ഒറ്റയ്ക്ക് തിരുവനന്തപുരത്തേക്കു പോയി. ഓഡീഷൻ കഴിഞ്ഞ് അവർ 900 രൂപ ഫീസും വാങ്ങി. തിരിച്ചെത്തി കുറച്ച് ദിവസം കഴിഞ്ഞ് ആ നമ്പരിലേക്കു വിളിച്ചപ്പോൾ കിട്ടുന്നില്ല. ആ നമ്പർ നിലവിലില്ലത്രേ....

അയ്യോ! രുദ്രൻ ചത്തേ...

s4

‘‘കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയ്ക്കടുത്ത് ഒരു ജൂവലറി ഉദ്ഘാടനത്തിനു പോയി. വലിയ ആൾക്കൂട്ടമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് തിരികെപ്പോരാൻ തുടങ്ങിയപ്പോൾ അതിന്റെ ഉടമകളായ സഹോദരൻമാർ ‘ഒരു ഉത്തരവാദിത്വം കൂടി ബാക്കിയുണ്ടെന്നു പറഞ്ഞ്’ എന്നെയും കൂട്ടി അവരുടെ കുടുംബവീട്ടിലേക്കു പോയി. ഒരു മുസ്ലിം കുടുംബമാണ്. സ്വീകരണമുറിയിൽ എന്നെ ഇരുത്തി അവർ അകത്തേക്കു പോയി. കുറച്ച് കഴിഞ്ഞ് അവർ അവരുടെ ഉമ്മയെ താങ്ങിപ്പിടിച്ചു കൊണ്ടു വന്ന് എന്റെ അടുത്തിരുത്തി, എന്നിട്ടു പറയുകയാണ്: ‘‘ഉമ്മ തൊട്ടു നോക്കിക്കോ. രുദ്രൻ മരിച്ചിട്ടില്ല’’. എനിക്കൊന്നും മനസ്സിലായില്ല. അപ്പോഴാണ് അവർ ആ കഥ പറഞ്ഞത്. രുദ്രനെ കുത്തിക്കൊല്ലുന്ന രംഗം കണ്ട് ഉമ്മ തലകറങ്ങി വീണതാണ്. കുറേ ദിവസം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അതിന്റെ ഞെട്ടലിൽ നിന്ന് പൂർണ്ണമായും മോചിതയായിട്ടില്ല. ഡോക്ടർ പറഞ്ഞത് എങ്ങനെയെങ്കിലും എന്നെയൊന്നു കൊണ്ടു കാണിക്കാനാണത്രേ.’– വിശ്വസിക്കാൻ പ്രയാസമായിരിക്കും ഈ കഥ. പക്ഷേ സംഗതി സത്യമാണ്. ഒരു തരി പോലും അതിഭാവുകത്വം കലർത്തിയിട്ടില്ല. –പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ഷാനവാസ് പറയുന്നു. ഇതു മാത്രമല്ല, ഇത്തരം രസകരമായ കഥകൾ ഇനിയും ധാരാളം. അതിൽ ഒന്നു കൂടി ഷാനവാസ് പറഞ്ഞു തുടങ്ങി.

ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകനെ കൊന്ന് വെട്ടിനുറുക്കി ബിരിയാണിയാക്കി വിളമ്പി!

‘‘ഇതും കൊല്ലത്താണ്. സീരിയൽ കണ്ട് ഒരു കുടുംബം സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായി. ഇടയ്ക്കിടെ വിളിക്കും. എല്ലാവരും സംസാരിക്കും. വീട്ടിലേക്കു ക്ഷണിച്ചെങ്കിലും തിരക്കുകൾ കാരണം പോകാൻ പറ്റിയില്ല. അങ്ങനെയിരിക്കെ ആ വീട്ടിലെ ചേട്ടന്റെ ഒരു അടുത്ത ബന്ധുവിന്റെ കല്യാണം. ഞാൻ നിർബന്ധമായും ചെന്നേ പറ്റൂ എന്നായി. ഒഴിവാകാൻ ശ്രമിച്ചിട്ടു വിലപോയില്ല. അങ്ങനെ ചെല്ലാം എന്നു സമ്മതിച്ചു. ചെന്നു. വലിയ സ്വീകരണമായിരുന്നു. എന്നെ രാജകീയമായി വേദിയിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതിനിടയിൽ പെട്ടെന്നു വഴി മാറി. ഒന്നും മനസ്സിലായില്ല. എന്നെ കസേരയിലിരിക്കുന്ന ഒരു അമ്മയുടെ മുന്നിൽ കൊണ്ടു നിർത്തി പരിചയപ്പെടുത്തി: ‘‘ഇതാണമ്മേ രുദ്രൻ’’. ഇതു കേട്ടതും ആ അമ്മ എന്റെ വയറ്റിൽ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ഞാൻ കണ്ണുകൾ തള്ളി നിൽപ്പാണ്. അതിന്റെ പിന്നിലുള്ള കഥയും രസകരമാണ്. ഇൗ അമ്മ കാല് തളർന്ന് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. പക്ഷേ രുദ്രനെ കൊല്ലുന്ന സീൻ കണ്ടു ചാടിയെഴുന്നേറ്റത്രേ. അപ്പോൾ തന്നെ ഇരിക്കുകയും ചെയ്തു. ഞാനിതൊക്കെ കള്ളം പറയുകയാണെന്നേ എല്ലാവരും കരുതൂ. ട്രോളും കിട്ടും. പക്ഷേ സത്യമാണ്.’’

എല്ലും തോലുമായി പത്തു വയസ്സുകാരൻ, ഭാരം എട്ടുകിലോ മാത്രം; പട്ടിണി യെമനിലെ കണ്ണീർക്കാഴ്ച

‘മരിക്കും വരെ ഒരു സങ്കടം മാത്രം ബാക്കി നിൽക്കും’; കണ്ണീരണിയിച്ച് ഇഷാന്റെ കുറിപ്പ്

ലക്ഷ്യം സിനിമ

ഒരു സമയം ഒരു സീരിയൽ മാത്രമാണ് ചെയ്യുക. എന്റെ ആത്യന്തികമായ ലക്ഷ്യവും സിനിമ തന്നെ. ഇപ്പോൾ ഒരു സീരിയലിൽ മാത്രമാണ് അഭിനയിക്കുന്നത്. ആദ്യ സിനിമ ‘അങ്ങനെ തന്നെ നേതാവെ അഞ്ചട്ടെണ്ണം പിന്നാലെ’. വില്ലൻ വേഷമായിരുന്നു. ‘പൊലീസ് ജൂനിയറിൽ’ നായകനായി. ഇപ്പോൾ ഒരു ചിത്രത്തിന് തിരക്കഥയെഴുതുന്നു. അഭിനയിക്കാൻ നാലു പ്രൊജക്ടുകൾ വന്നിട്ടുണ്ട്. ഒന്നും പറയാറായിട്ടില്ല. ഭാര്യ സോനയാണ് ഫുൾ സപ്പോർട്ട്. രണ്ടു മക്കൾ. ഇബ്നു ഷാൻ, നെസ്മി ഷാൻ



കല്യാണത്തിനു മുമ്പേ ഫസ്റ്റ് നൈറ്റ്; ഈ സേവ് ദ് ഡേറ്റ് വിഡിയോ അതുക്കും മേലെ–വിഡിയോ

ആർത്തവം കാരണം മാറ്റി താമസിപ്പിച്ചു; ഓല ഷെഡിൽ തെങ്ങ് വീണ് ബാലിക മരിച്ചു; ദാരുണം

ആരതിയെ കാണ്മാനില്ല, 'പ്രണയശിക്ഷ'യിൽ നീറി എഡ്‌വിൻ; ഭാര്യയെ കടത്തിക്കൊണ്ടുപോയത് പൊലീസ്!